ദോഹ: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം ഖത്തർ നസീം ഹെൽത്ത് കെയറുമായി സഹകരിച്ച് ഒക്ടോബർ 30വരെ നീണ്ടു നിൽക്കുന്ന കാമ്പയിൻ സംഘടിപ്പിക്കുന്നു. ‘സ്ട്രോങ് ഹാർട്ട്, ബ്രൈറ്റ് ഫ്യൂച്ചർ, ഇൻസ്പയറിങ് യൂത്ത്’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിന്റെ ലോഗോ പ്രകാശനം നിർവഹിച്ചു.
റേഡിയോ മലയാളം എഫ്.എമ്മിൽ സംഘടിപ്പിച്ച പരിപാടിയിൽ യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ, വൈസ് പ്രസിഡന്റ് ആരിഫ് അഹമ്മദ് എന്നിവർ സംസാരിച്ചു. യുവാക്കളിലെ ഹൃദ്രോഗവും അതുമൂലം ഉണ്ടാകുന്ന മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വ്യായാമവും ചിട്ടയായ ജീവിത രീതിയും ശരിയായ ഭക്ഷണ രീതികളും പിന്തുടരാൻ പ്രോത്സാഹനം നൽകുകയാണ് കാമ്പയിൻ വഴി ലക്ഷ്യമിടുന്നത്.
ഒരു മാസത്തിലേറെ നീണ്ടു നിൽക്കുന്ന കാമ്പയിനിൽ പ്രവാസികൾക്കായി ഫിറ്റ്നസ് ചലഞ്ച് ഉൾപ്പെടെ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിക്കും. ആരോഗ്യ സുരക്ഷയിൽ ഏറെ പ്രാധാന്യമുള്ള പരിപാടിക്ക് എല്ലാവിധ സഹായ സഹകരണങ്ങളും പിന്തുണയും നൽകുമെന്ന് നസീം ഹെൽത്ത് കെയർ മാർക്കറ്റിങ് മാനേജർ സന്ദീപ് ജി. നായർ പറഞ്ഞു. റേഡിയോ മലയാളം സി.ഇ.ഒ അൻവർ ഹുസൈൻ ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.