ദോഹ: ‘നേര് പൂക്കുന്ന ജീവിതം’ കാമ്പയിന്റെ ഭാഗമായി സ്റ്റുഡന്റ്സ് ഇന്ത്യ ഖത്തർ വിദ്യാർഥിസമ്മേളനം സംഘടിപ്പിച്ചു. ‘പുതിയ കാലത്തെ വിദ്യാർഥി’ എന്ന വിഷയത്തിൽ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ഷംസീര്‍ ഇബ്രാഹിം മുഖ്യപ്രഭാഷണം നിർവഹിച്ചു.
ധാർമിക-മാനവിക മൂല്യങ്ങളിൽ അടിയുറച്ചുനിന്നുകൊണ്ട് വിദ്യാർഥികൾ ആക്ടിവിസം നിർവഹിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് അമീൻ സബക് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഷഹീൻ അബ്ദുല്ല, സ്റ്റുഡന്റ്സ് ഇന്ത്യ കേന്ദ്ര കോഓഡിനേറ്റർ ഷാജഹാൻ അബ്ദുൽകരീം എന്നിവർ വിദ്യാർഥികളുമായി സംവദിച്ചു.
മാനിഹ് മുജീബ് ഗാനമാലപിച്ചു. സനീം മുഹമ്മദലി ഖുർആൻ പാരായണം നടത്തി. സെക്രട്ടറി കെ.വി. യഹ്യ സ്വാഗതവും വൈസ് പ്രസിഡന്റ് ഫാദിൽ അൻവർ നന്ദിയും പറഞ്ഞു. വി. ഇസ്മായിൽ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.