യു.എ.ഇ ബഹിരാകാശ യാത്രികനായ സുൽത്താൻ അൽ നിയാദി

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് പകർത്തിയ ഖത്തറിന്റെ ദൃശ്യം 

ഖത്തറിനെ പകർത്തി സുൽത്താൻ അൽ നിയാദി

ദോഹ: നീലക്കടലിലേക്ക് ഇറങ്ങി നിൽക്കുന്ന കരയും, മുകളിലായി നീങ്ങുന്ന കാർമേഘങ്ങളുമെല്ലാം ചേർന്ന ഖത്തറിന്റെ മനോഹര ദൃശ്യവുമായി യു.എ.ഇയുടെ ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്നുള്ള ഖത്തറിന്റെ ദൃശ്യമാണ് സുൽത്താൻ അൽ നിയാദി കഴിഞ്ഞ ദിവസം പങ്കുവെച്ചത്.

‘ഗൾഫിന്റെ ഹൃദയവും (ബഹ്റൈൻ), ഗൾഫിന്റെ മുത്തും (ഖത്തർ)’ ട്വീറ്റോടെയായിരുന്നു അദ്ദേഹം ബഹിരാകാശത്തു നിന്നുള്ള ഖത്തറിനെ പകർത്തിയത്. അറബ് ലോകത്തുനിന്നുള്ള ആദ്യ ദീർഘകാല ബഹിരാകാശ സഞ്ചാരിയായി സുൽത്താൻ അൽ നിയാദി കഴിഞ്ഞ മാർച്ച് മൂന്നിനാണ് അന്താരാഷ്ട്ര നിലയത്തിലെത്തിയത്.

ആറുമാസം നീളുന്ന ബഹിരാകാശ ദൗത്യത്തിൽ ഭാഗമാവുന്ന ഇദ്ദേഹം ആകാശ നടത്തവും നിർവഹിച്ചിരുന്നു. മക്കയും മദീനയും മൊറോക്കോ നഗര ദൃശ്യവും സഹാറാ മരുഭൂമിയും ദുബൈയുടെ വിവിധ ഭാഗങ്ങളും ഉൾപ്പെടെ ബഹിരാകാശത്തുനിന്നുള്ള ഭൂമിയുടെ വിവിധ ദൃശ്യങ്ങളാണ് സുൽത്താൻ അൽ നിയാദി ഓരോ ദിവസവും പങ്കുവെക്കുന്നത്.

തന്റെ അനുഭവങ്ങൾ വീഡിയോയിലൂടെയും അദ്ദേഹം വിവരിക്കാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ വലിയ പിന്തുണയാണ് ഓരോ ചിത്രങ്ങൾക്കും വീഡിയോക്കും ലഭിക്കുന്നത്. 

Tags:    
News Summary - Sultan Al Neyadi captured Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.