ദോഹ: അമേരിക്കൻ സൈനികർ പിൻവാങ്ങിയ ശേഷം അഫ്ഗാനിലെ കാബൂൾ ഹാമിദ് കർസായി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും ആദ്യ യാത്ര വിമാനം പറന്നുയർന്നു. ഖത്തറിെൻറയും തുർക്കിയുടെയും സാങ്കേതിക സംഘത്തിനു കീഴിൽ വിമാനത്താവളം 90 ശതമാനവും പ്രവർത്തന സജ്ജമായി എന്ന റിപ്പോർട്ടിനു പിന്നാലെയാണ് വ്യാഴാഴ്ച ഖത്തർ എയർവേസിെൻറ ആദ്യ യാത്ര വിമാനം കാബൂളിൽ നിന്നും ടേക്ക് ഓഫ് ചെയ്തത്. ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി ആദ്യ യാത്ര വിമാനം പറന്നുയർന്നതായി സ്ഥിരീകരിച്ചു.
10 ദിവസം മുമ്പ് അവസാന അമേരിക്കൻ സൈനിക സംഘം മടങ്ങിയ ശേഷമുള്ള ആദ്യ യാത്ര വിമാനം കൂടിയായിരുന്നു ഇത്. വിമാനത്താവളത്തിെൻറ 90 ശതമാനം പ്രവൃത്തിയും പൂർത്തിയായതായി അഫ്ഗാനിലെ ഖത്തർ അംബാസഡർ മുതലാഖ് അൽ ഖഹ്താനി അറിയിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ ദോഹയിൽനിന്നും ദുരിതാശ്വാസ വസ്തുക്കളുമായെത്തിയ ഖത്തർ എയർവേസ് വിമാനമാണ് അമേരിക്കൻ പൗരന്മാരും അഫ്ഗാനികളും ഉൾപ്പെടെ 200ഓളം പേരുമായി തിരികെ പറന്നത്. താലിബാൻ സർക്കാറിെൻറ അനുമതിയോടെയാണ് ഇവരുടെ യാത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.