ദോഹ: താനൂർ എക്സ്പാറ്റ്സ് ഓഫ് ഖത്തർ ദേശീയ കായിക ദിനത്തിന്റെ ഭാഗമായി അൽ ജസീറ അക്കാദമിയിൽ ടെക്ക് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചു. വിവിധ പരിപാടികളിലായി ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്തു.
ക്രിക്കറ്റ്, ഫുട്ബാൾ, വോളിബാൾ, ബാഡ്മിന്റൺ, പെനാൽറ്റി ഷൂട്ടൗട്ട്, ബാസ്കറ്റ്ബാൾ, പഞ്ചഗുസ്തി, വടംവലി, കൂടാതെ കുട്ടികൾക്ക് വേണ്ടിയുള്ള കായിക മത്സരങ്ങളും നടന്നു. തുനീഷ്യൻ അത്ലറ്റും ഗിന്നസ് വേൾഡ് റെക്കോഡ് ഉടമയുമായ നാസറുദ്ദീൻ മൻസൂർ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ചു.
സമ്മാന വിതരണ ചടങ്ങിൽ റീട്ടെയിൽ മാർട്ട് ബിസിനസ് ഡെവലപ്മെന്റ് മാനേജർ ഹസ്ഫർ റഹ്മാൻ, കല്യാൺ സിൽക്സ് ഖത്തർ മാനേജർ ഗോകുൽ എന്നിവർ സമ്മാനങ്ങൾ നൽകി. റണ്ണർഅപ് ട്രോഫി ഡ്രോലൈൻസ് മാനേജിങ് പാർട്ണർ ജഹ്ഫർഖാൻ കൈമാറി.
ചാമ്പ്യൻസ് ട്രോഫി പ്രോഗ്രാം ഡയറക്ടർ നിസാർ സമ്മാനിച്ചു. സംഘടന പ്രസിഡന്റ് രതീഷ് കളത്തിങ്ങൽ, ട്രഷറർ ഉമർ മുക്താർ, രക്ഷാധികാരി മൂസ താനൂർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.