ദോഹ: അറബിക് ഭാഷയെ അന്താരാഷ്ട്ര സമൂഹവുമായി കൂടുതൽ സംവദിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ടെഡ് അറബിക്’ഉച്ചകോടിക്ക് സമാപനം. ഖത്തർ ഫൗണ്ടേഷനും ടെഡും ചേർന്ന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്.
ടെഡ് ഇൻ അറബിക് ഉച്ചകോടിയുടെ ആദ്യ ദിനത്തിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൻ ശൈഖ മൗസ ബിൻത് നാസർ പങ്കെടുത്തു. ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സൺ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനിയും പങ്കെടുത്തു.
അറബിക് ഭാഷയെ അന്താരാഷ്ട്ര സമൂഹവുമായി കൂടുതൽ സംവേദാത്മക മാക്കുന്നതിന്റെ ഭാഗമായാണ് മിഡിൽ ഈസ്റ്റിലെയും അറബ് ലോകത്തെയും ആദ്യ ‘ടെഡ് അറബിക്’ഉച്ചകോടിക്കാണ് ഖത്തറിൽ തുടക്കം കുറിച്ചത്.
പ്രഭാഷകരും, സദസ്സും തമ്മിൽ ആശയ വിനിമയം നടത്തിയും ടെഡ് ഇൻ അറബിക് ശ്രദ്ധേയമായി. പ്രത്യേകം തയാറാക്കിയ ഗാനം ആലപിച്ചായിരുന്നു പരിപാടിയുടെ തുടക്കം. സൗദി ഗായിക ആല അൽ വാർദി, ഖത്തരി ഗായിക ആയിഷ അൽ സയാനി എന്നിവർ ആലപിച്ചു.
ഇൻസ്റ്റലേഷനുകൾ, കരകൗശല നിർമാണങ്ങൾ, പെയിന്റിങ് തുടങ്ങിയ വൈവിധ്യ മാർന്ന പരിപാടികളും ഒരുക്കിയിരുന്നു. ലബനാൻ കവയിത്രിയും ശാസ്ത്രജ്ഞയുമായ മഹ്ദി മൻസൂർ, ഒമാനിൽ നിന്നുള്ള മാധ്യമ പ്രവർത്തക റാഫിയ അൽ താലി, ഇറാഖിൽ നിന്നുള്ള എഴുത്തുകാരൻ അഹമ്മദ് ഹബിബ്, ഈജിപ്തിൽനിന്നു അമർ റമദാൻ, ഫലസ്തീൻ കലാകാരൻ ബിലാൽ ഖാലിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.