സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ബു​ക്ക് ബാ​ങ്ക് പ​ദ്ധ​തി​യി​ലേ​ക്കു​ള്ള പാ​ഠ പു​സ്ത​ക​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്നു

പ​ഠി​ച്ചു​തീ​ർ​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പു​തു​ത​ല​മു​റ​യി​ലേ​ക്ക്

ദോ​ഹ: പ​ഠി​ച്ചു​തീ​ർ​ന്ന പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​ടു​ത്ത ത​ല​മു​റ​യു​ടെ പ​ഠ​ന​ത്തി​നാ​യി കൈ​മാ​റാ​ൻ വീ​ണ്ടും അ​വ​സ​രം ഒ​രു​ക്കി സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ബു​ക്ക് ബാ​ങ്കി​ന് തു​ട​ക്ക​മാ​യി. തു​ട​ർ​ച്ച​യാ​യി 12ാം വ​ർ​ഷ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പു​സ്ത​ക ശേ​ഖ​ര​ണ​ത്തി​നും കൈ​മാ​റ്റ​ത്തി​നും അ​വ​സ​ര​മൊ​രു​ക്കു​ന്ന സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ബു​ക്ക് ബാ​ങ്ക് പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മാ​യ​ത്.

ഉ​പ​യോ​ഗി​ച്ച സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ശേ​ഖ​രി​ച്ച് വ്യ​വ​സ്ഥാ​പി​ത​മാ​യി വേ​ർ​തി​രി​ച്ച​ശേ​ഷം ആ​വ​ശ്യ​ക്കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ക​യാ​ണ് ബു​ക്ക് ബാ​ങ്കി​ന്‍റെ പ്ര​വ​ർ​ത്ത​നം. 2011ൽ ​ല​ളി​ത​മാ​യ രീ​തി​യി​ൽ പു​സ്ത​ക​ശേ​ഖ​ര​ണ​വും വി​ത​ര​ണ​വു​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സം​രം​ഭം, ചു​രു​ങ്ങി​യ കാ​ലം​കൊ​ണ്ടു​ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ സം​വി​ധാ​ന​മാ​യി കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​യി മാ​റി.

പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ക്ക് വ​ലി​യ വി​ല​യാ​വു​ന്ന​ത് പ​രി​ഗ​ണി​ച്ച് ര​ക്ഷി​താ​ക്ക​ൾ​ക്ക് ആ​ശ്വാ​സ​മെ​ന്ന നി​ല​യി​ലാ​യി​രു​ന്നു ബു​ക്ക് ബാ​ങ്കി​ന്‍റെ തു​ട​ക്കം. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പ​ര​സ്പ​ര സ​ഹ​ക​ര​ണ ശീ​ലം വ​ള​ർ​ത്തു​ക​യും പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ ല​ക്ഷ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു.

ഏ​റെ സ്വീ​കാ​ര്യ​ത ല​ഭി​ച്ച സം​വി​ധാ​ന​ത്തി​ൽ പു​സ്ത​ക​ങ്ങ​ൾ അ​ന്വേ​ഷി​ച്ചു​കൊ​ണ്ട് കു​ട്ടി​ക​ളും ര​ക്ഷി​താ​ക്ക​ളും വ​ർ​ഷം തോ​റും കൂ​ടു​ത​ൽ രം​ഗ​ത്തു​വ​രു​ന്നു​ണ്ട്. ക​ഴി​ഞ്ഞ കോ​വി​ഡ് കാ​ല​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ബു​ക്ക് ബാ​ങ്ക് കൂ​ടു​ത​ൽ ആ​ശ്വാ​സ​​​മേ​കാ​ൻ ക​ഴി​ഞ്ഞു.

ഒ​ന്നു മു​ത​ൽ 12 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലെ പു​സ്ത​ക​ങ്ങ​ൾ മാ​ർ​ച്ച് 17 മു​ത​ൽ 20 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട് നാ​ലു മു​ത​ൽ രാ​ത്രി ഒ​മ്പ​തു വ​രെ​യാ​ണ് ശേ​ഖ​ര​ണം. വി​ത​ര​ണം മാ​ർ​ച്ച് 21 മു​ത​ൽ 24 വ​രെ വൈ​കീ​ട്ട് ര​ണ്ട് സെ​ഷ​നു​ക​ളി​ലാ​യി മൂ​ന്നു മു​ത​ൽ അ​ഞ്ചു വ​രെ​യും രാ​ത്രി എ​ട്ടു മു​ത​ൽ 10 വ​രെ​യും ന​ട​ക്കും.

ഓ​ൾ​ഡ് എ​യ​ർ​പോ​ർ​ട്ടി​ലു​ള്ള യൂ​ത്ത് ഫോ​റം ഹാ​ളി​ൽ വൈ​കീ​ട്ട് അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ ബു​ക്ക് ബാ​ങ്ക് പ്ര​വ​ർ​ത്തി​ക്കു​ക.

യൂ​ത്ത് ഫോ​റം ഖ​ത്ത​റി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്റ്റു​ഡ​ന്റ്സ് ഇ​ന്ത്യ​യു​ടെ ബു​ക്ക് ബാ​ങ്ക് ഓ​രോ വ​ർ​ഷ​വും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 31514699 , 55571482 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

Tags:    
News Summary - Textbooks to the new generation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.