നൂ​റു​ദി​ന ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ഇ​ന്ന്​ തുടക്കം

ദോ​ഹ: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​ന്‍റെ നൂ​റു​ദി​ന കൗ​ണ്ട്​​ഡൗ​ൺ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക്​ ​വ്യാ​ഴാ​ഴ്ച തു​ട​ക്കം.

സു​പ്രീം ക​മ്മി​റ്റി ഫോ​ർ ഡെ​ലി​വ​റി നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യ​ത്തെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി ഒ​രു​ക്കി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക്​ തി​ര​ഞ്ഞെ​ടു​ത്ത വേ​ദി​ക​ളി​ൽ കി​ക്കോ​ഫ്​ കു​റി​ക്കും. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ലോ​ക​ക​പ്പ്​ ഉ​ദ്​​ഘാ​ട​ന​മ​ത്സ​ര​ത്തി​നു​ള്ള വി​ല​പ്പെ​ട്ട ടി​ക്ക​റ്റു​ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​നി​യാ​ഴ്ച​വ​രെ ഖ​ത്ത​റി​ലെ വി​വി​ധ മാ​ളു​ക​ളി​ല്‍ ന​ട​ക്കു​ന്ന ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ക്കാ​ണ് ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കാ​ന്‍ അ​വ​സ​ര​മു​ള്ള​ത്. അ​ൽ​ബ​യ്ത്​ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ലോ​ക​ക​പ്പി​ന്റെ ഉ​ദ്ഘാ​ട​ന​മ​ത്സ​ര​മാ​യ ഖ​ത്ത​ര്‍-​ഇ​ക്വ​ഡോ​ര്‍ മ​ത്സ​ര​ത്തി​ന്റെ ടി​ക്ക​റ്റു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ന​ല്‍കു​ന്ന​ത്.

ഫ​ണ്‍ ഗെ​യിം​സ്, വി​വി​ധ ഷോ​ക​ള്‍, എ​ന്നി​വ​ക്കൊ​പ്പം ആ​രാ​ധ​ക​ര്‍ക്ക് ഫു​ട്ബാ​ള്‍ സ്കി​ല്‍സ് പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​സ​ര​മു​ണ്ട്. ദോ​ഹ ഫെ​സ്റ്റി​വ​ല്‍ സി​റ്റി​യി​ല്‍ ആ​ഗ​സ്റ്റ് 11 മു​ത​ല്‍ 13വ​രെ ഉ​ച്ച ഒ​ന്നു മു​ത​ല്‍ രാ​ത്രി 10വ​രെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. വെ​ന്‍ഡോം മാ​ളി​ലും ഇ​തേ​സ​മ​യം പ​രി​പാ​ടി​ക​ളു​ണ്ട്. മാ​ള്‍ ഓ​ഫ് ഖ​ത്ത​റി​ല്‍ ആ​ഗ​സ്റ്റ് 12നും 13​നു​മാ​ണ് പ​രി​പാ​ടി​ക​ള്‍. ആ​ഘോ​ഷ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് അ​തി​ന്റെ ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്കാ​നും സു​പ്രീം​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

Tags:    
News Summary - The 100-day fest begins today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.