വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം സ്കോ​ള​ർ​ഷി​പ് സീ​റ്റ് 1500 ആ​യി വ​ർ​ധി​പ്പി​ച്ചു

ദോ​ഹ: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ​ർ​ക്കാ​ർ സ്കോ​ള​ർ​ഷി​പ് സീ​റ്റു​ക​ൾ 700ൽ​നി​ന്ന് 1500 ആ​യി വ​ർ​ധി​പ്പി​ച്ച​താ​യി ഖ​ത്ത​ർ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ​ പൊ​തു​മേ​ഖ​ല​യി​ലെ​യും സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ​യും തൊ​ഴി​ൽ വി​പ​ണി​യി​ലെ ആ​വ​ശ്യ​ക​ത​ക്ക​നു​സ​രി​ച്ച് യോ​ഗ്യ​രാ​യ​വ​രെ വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ക​യും പ്ര​തി​ഭാ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​ന​വും സാ​മ്പ​ത്തി​ക പി​ന്തു​ണ​യും ന​ൽ​കു​ക​യു​മാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നേ​ര​ത്തെ മെ​ഡി​ക്ക​ൽ, എ​ൻ​ജി​നീ​യ​റി​ങ്, വി​ദ്യാ​ഭ്യാ​സം മേ​ഖ​ല​യി​ൽ പ​രി​മി​ത​പ്പെ​ട്ടി​രു​ന്ന സ്‍കോ​ള​ർ​ഷി​പ് ഇ​പ്പോ​ൾ ശാ​സ്ത്രം, സാ​മൂ​ഹി​ക ശാ​സ്ത്രം, ഹ്യൂ​മാ​നി​റ്റീ​സ്, സാ​​ങ്കേ​തി​ക​വി​ദ്യ തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന മേ​ഖ​ല​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം ആ​ക്ടി​ങ് അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഹാ​രി​ബ് മു​ഹ​മ്മ​ദ് അ​ൽ ജ​ബ്രി പ​റ​ഞ്ഞു.

Tags:    
News Summary - Government scholarship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.