ദോഹ: 'മഹിതം മാനവീയം' പ്രമേയവുമായി നടത്തുന്ന ഏഴാം ഖത്തർ മലയാളി സമ്മേളനം ജനുവരി 22ന് തുടങ്ങുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 22, 26, 29 തീയതികളിൽ നടക്കുന്ന സമ്മേളനം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ നേതൃത്വത്തിലുള്ള സ്വാഗതസംഘമാണ് സംഘടിപ്പിക്കുന്നത്. ഇത്തവണ ഓൺലൈനിലാണ് സമ്മേളനം. NLight Media യൂട്യൂബ് ചാനലിൽ സമ്മേളനം തത്സമയം വീക്ഷിക്കാം.
ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ 22ന് ൈവകീട്ട് 3.30ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല, എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, എൻ.കെ. പ്രേമചന്ദ്രൻ, എളമരം കരീം, വി.ടി. ബലറാം എം.എൽ.എ, കെ.പി. രാമനുണ്ണി, ഫാ. ഡേവിസ് ചിറമേൽ, സ്വാമി ആത്മദാസ് യാമി, രാജീവ് ശങ്കരൻ, അഡ്വ. ഫാത്തിമ തഹ്ലിയ, ജ്യോതി വിജയകുമാർ, പി.എൻ. ബാബുരാജൻ, സിയാദ് ഉസ്മാൻ, സി.പി. ഉമ്മർ സുല്ലമി, ഡോ. അൻവർ സാദത്ത്, ഡോ. ജാബിർ അമാനി, എൻ.എം. അബ്ദുൽ ജലീൽ, മുജീബ്റഹ്മാൻ കിനാലൂർ, സി.എം. മൗലവി, സൽമ അൻവാരിയ തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
ജനുവരി 26ന് രാത്രി 7.30ന് 'ഇന്ത്യൻ റിപ്പബ്ലിക് വർത്തമാനവും ഭാവിയും' വിഷയത്തിൽ ചർച്ച സമ്മേളനം നടക്കും. ജനുവരി 29ന് വൈകീട്ട് 3.30ന് മാനവ മൈത്രി സംഗമം, 5.30ന് സമാപന സമ്മേളനം എന്നിങ്ങനെ രണ്ടു സെഷനുകളാണ് ഉണ്ടാവുക. പരിപാടിയിൽ പ്രമുഖ വ്യക്തികൾ സംസാരിക്കും.
സ്വാഗതസംഘം മുഖ്യരക്ഷാധികാരി കെ.കെ. ഉസ്മാൻ, സാം കുരുവിള, സ്വാഗതസംഘം വൈസ് ചെയർമാൻ അബ്ദുല്ലത്തീഫ് നല്ലളം, ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെൻറർ അഡ്വൈസറി ബോർഡ് ചെയർമാൻ അബൂബക്കർ ഫാറൂഖി, ട്രഷറർ അഷ്റഫ് മടിയാരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.