ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ഇഫ്താർ സംഗമത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ സംസാരിക്കുന്നു
ദോഹ: ഒ.ഐ.സി.സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒലിവ് ഇന്റർ നാഷനൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ 1500ലേറെ പേർ പങ്കെടുത്തു. മജീദ് ഹുദവി റമദാൻ സന്ദേശം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ബി.ആർ.എം ഷഫീർ മുഖ്യാതിഥിയായി.
സ്വന്തം വിശ്വാസങ്ങളിലുറച്ചുനിന്ന് അപരന്റെ വിശ്വാസങ്ങളെ ബഹുമാനിക്കാനും, സഹവർത്തിത്വം പുലർത്താനും മനുഷ്യർക്ക് കഴിയണമെന്ന് ബി.ആർ.എം ഷഫീർ പറഞ്ഞു.
എല്ലാ വിശ്വാസങ്ങളും മതങ്ങളും പരസ്പര സ്നേഹത്തോടും സഹിഷ്ണുതയോടും ജീവിക്കുന്ന കേരളം ഇന്ത്യക്ക് വലിയ മാതൃകയാണ്. രാസ ലഹരിയിലകപ്പെട്ട കുട്ടികളെയും യുവാക്കളെയും രക്ഷിക്കണം. തലമുറയുടെ നിലനിൽപിനെയും സമൂഹത്തിന്റെ വളർച്ചയെയും നശിപ്പിക്കുന്ന രാസ ലഹരി ശൃംഖലകളെ തകർക്കാൻ സർക്കാർ ശക്തമായി ഇടപെടുന്നില്ല.
ലഹരി വരുന്നവഴിയും വിതരണവും തടയാൻ ഫലപ്രദമായ ഒരു നടപടിയുമുണ്ടാവുന്നില്ല. അതുകൊണ്ടുതന്നെ നമ്മുടെ വിദ്യാലയങ്ങളും ഹോസ്റ്റലുകളും ലഹരി വിൽപന കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. തലമുറയെ രാസ ലഹരിയിൽ മുക്കിക്കൊല്ലാനുള്ള ആസൂത്രിത നീക്കം ഇതിന്റെ പിന്നിലുണ്ടോ എന്നുള്ള കാര്യവും സർക്കാർ ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ബി.ആർ.എം ഷഫീർ ആവശ്യപ്പെട്ടു.
എ.ബി.എൻ കോർപറേഷൻ ചെയർമാനും നോർക്ക റൂട്സ് ഡയറക്ടറുമായ ജെ.കെ മേനോൻ, ഐ.സി.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ കെ.എസ് പ്രസാദ്, ഐ.സി.സി മുൻ പ്രസിഡന്റ് മിലൻ അരുൺ, ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ്, അപെക്സ് ബോഡി മാനേജിങ് കമ്മിറ്റി അംഗങ്ങളായ മിനി സിബി, ഇർഫാൻ അൻസാരി, അനു ശർമ, ആഷിക് അഹമ്മദ്, ചന്ദ്രശേഖർ അങ്ങാടി, കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ ഏറാമല ഉദ്ഘാടനം നിർവഹിച്ചു. പൊതുസമ്മേളനത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജീസ്സ് ജോസഫ് അധ്യക്ഷതവഹിച്ചു.
സംഘടനകാര്യ ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ്. നായർ സ്വാഗതം പറഞ്ഞു. ജോർജ് അഗസ്റ്റിൻ (ട്രഷറർ), യൂത്ത് വിങ് പ്രസിഡന്റ് നദീം മാനാർ, നിയാസ് ചെരുപ്പത്ത്, നിഹാസ് കൊടിയേരി, ജോൺ ഗിൽബർട്ട്, അഡ്വ. സുനിൽ കുമാർ, നാസർ വടക്കേക്കാട്, ജൂട്ടാസ് പോൾ, നൗഷാദ് ടി.കെ, മാഷിക്ക് മുസ്തഫ തുടങ്ങിയവർ ആശംസകൾ നേർന്നു. കൺവീനർ ഷംസുദ്ദീൻ ഇസ്മായിൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.