ഹി​മ ഫാ​ത്തി​മ എ​ഴു​തി​യ ‘ദ ​സ്റ്റോ​റി ഓ​ഫ് സ്ട്ര​മാ​നോ സ്റ്റേ​ഷ​ൻ’ നോ​വ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്തു

ദോ​ഹ: ഖ​ത്ത​ർ എം.​ഇ എ​സ് ഇ​ന്ത്യ​ൻ സ്കൂ​ൾ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി ഹി​മ ഫാ​ത്തി​മ എ​ഴു​തി​യ ‘ദ ​സ്റ്റോ​റി ഓ​ഫ് സ്ട്ര​മാ​നോ സ്റ്റേ​ഷ​ൻ’ എ​ന്ന നോ​വ​ൽ സ്കൂ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഹ​മീ​ദ ഖാ​ദ​ർ പ്ര​കാ​ശ​നം ചെ​യ്തു. സെ​ക്ഷ​ൻ ഹെ​ഡ് സു​പ്രി​യ ചൗ​ധ​രി, ഇം​ഗ്ലീ​ഷ് വി​ഭാ​ഗം മേ​ധാ​വി റ​മീ​ഷ് ഫാ​ത്വി​മ ശൈ​ഖ് അ​ബ്ദു​ല്ല, ക്ലാ​സ് ടീ​ച്ച​ർ സു​നി​ല രാ​ജ്കു​മാ​ർ തു​ട​ങ്ങി​യ​വ​രും കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു. സ്പേ​സ് സ്റ്റേ​ഷ​നി​ൽ അ​ക​പ്പെ​ട്ടു​പോ​യ​വ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​താ​ണ് ക​ഥാ​സാ​രം. ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ സ്വ​പ്ന​ത്തി​ലൂ​ടെ വി​ക​സി​ക്കു​ന്ന നോ​വ​ൽ ല​ളി​ത​മാ​യ അ​വ​ത​ര​ണ​ശൈ​ലി​കൊ​ണ്ടും ഭാ​വ​ന​കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ലെ വാ​ണി​യ​മ്പ​ലം സ്വ​ദേ​ശി​യാ​യ ഹി​മ ഫാ​ത്വി​മ ദോ​ഹ​യി​ൽ ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​ന്നു. ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളു​ണ്ട്.

Tags:    
News Summary - The book was published

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.