പൊടി ഉയർന്നതിന്റെ

ഉപഗ്രഹ ചിത്രം

പൊടി ഉയരുന്നു; ദൂരക്കാഴ്ച കുറയും

ദോഹ: കാലാവാസ്ഥ മാറ്റത്തിന്റെ സൂചന നൽകി ഖത്തർ കാലാവസ്ഥ വിഭാഗം. വടക്കൻ അറേബ്യൻ പെനിൻസുല മേഖലയിൽ പൊടിപടലങ്ങൾ രൂപപ്പെടുന്നതായും വരും ദിവസങ്ങളില രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ പൊടിമൂടാൻ സാധ്യതയുണ്ടെന്ന് നിരീക്ഷണ ഉപഗ്രഹ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പു നൽകി. ​ബുധനാഴ്ച രാവിലെ ചിലയിടങ്ങളിൽ ദൂരക്കാഴ്ച കുറയുമെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചു. അന്തരീക്ഷത്തിൽ പൊടിപടലം ഉയരുന്നത് കാരണം ദൂരക്കാഴ്ച മറയുന്നത് ഡ്രൈവർമാർക്ക് ബുദ്ധിമുട്ടായി മാറും. ഇതൊഴിവാക്കാൻ മുൻകരുതൽ പാലിക്കേണ്ടതാണ്.

Tags:    
News Summary - The dust rises; Farsightedness will decrease

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.