ദോഹ: രാജ്യത്തെ കഴിഞ്ഞ എട്ടുമാസത്തെ കോവിഡ്വ്യാപന തോത് 19.1ശതമാനം. പ്രൈമറി ഹെൽത്ത് കെയർ കോർപറേഷനിൽ (പി.എച്ച്.സി.സി) രജിസ്റ്റർ ചെയ്തവരിൽ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തൽ. രാജ്യത്തെ കോവിഡ് വ്യാപനത്തിൻെറ തോത് അറിയാനാണ് പി.എച്ച്.സി.സി പഠനം നടത്തിയത്.
പി.സി.ആർ. ടെസ്റ്റ് നടത്തിയാണ് വ്യാപന തോത് അളന്നത്. ജനങ്ങളുടെ രോഗപ്രതിരോധശേഷി അറിയാനായി രക്തസാമ്പിളുകളുടെ പരിശോധനയും നടത്തിയിരുന്നു. 2020 ജൂലൈ അവസാനത്തിലാണ് സർവേയുടെ ആദ്യഘട്ടം നടത്തിയത്.
പി.എച്ച്.സി.സികളിൽ രജിസ്റ്റർ ചെയ്തവരിലാണ് സർവേ നടത്തിയത്. ഇതിെൻറ ഫലമായി കോവിഡ് ബാധയുടെ വ്യാപ്തി 14.6 ശതമാനം ആണെന്നാണ് കെണ്ടത്തിയിരിക്കുന്നത്. പത്തിനും 17 നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ 9.7 ശതമാനമാണ് രോഗവ്യാപനതോത്. 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിലാണ് രോഗവ്യാപനതോത് ഏറ്റവും കൂടുതൽ, 19.8 ശതമാനമാണ് ഈ പ്രായത്തിലുള്ളവരുടെ രോഗവ്യാപനത്തോത്. രാജ്യത്ത് പുരുഷന്മാരിലാണ് സ്ത്രീകളെക്കാൾ കൂടുതൽ രോഗബാധ ഉണ്ടായിരിക്കുന്നത്.
സർേവയുടെ രണ്ടാംഘട്ടം 2020 ഒക്ടോബർ അവസാനത്തിലാണ് നടന്നത്. ആദ്യഘട്ടത്തിൽ സർവേയിൽ പങ്കെടുത്തവരെ തന്നെ വീണ്ടും തൊണ്ടയിൽ നിന്നും മൂക്കിൽനിന്നുമുള്ള സ്രവ പരിശോധനക്ക് ക്ഷണിച്ചു. ആദ്യസർവേയിൽ പങ്കെടുത്ത 2044 പേരിൽ 943 പേരും രണ്ടാംഘട്ട സർവേയിലും വിജയകരമായി പങ്കെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.