ദോഹ: മണിപ്പൂരിലും ഹരിയാനയിലും നടക്കുന്ന അക്രമസംഭവങ്ങൾ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ഖത്തറിലെ വിവിധ പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ പ്രവാസി കോഓഡിനേഷൻ കമ്മിറ്റി. അക്രമത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഒട്ടനവധി പേർക്ക് മാനഹാനിയും സാമ്പത്തിക നഷ്ടവും സംഭവിച്ചു.
ഹരിയാനയിലും മണിപ്പൂരിലും നൂറുകണക്കിന് ആളുകളുടെ വീടുകളും കെട്ടിടങ്ങളുമാണ് ഇടിച്ചുനിരത്തിയത്. ഇത്തരം സംഭവങ്ങൾ രാജ്യം ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾക്കും മാനവ സൗഹൃദത്തിനും വലിയ വെല്ലുവിളി സൃഷ്ടിക്കുന്നതാണെന്നും പ്രവാസി കോഓഡിനേഷൻ കമ്മിറ്റി അഭിപ്രായപ്പെട്ടു.
പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഐ.സി.ഡബ്ല്യു ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കടവ് റസ്റ്റാറന്റില്‍ ചേര്‍ന്ന യോഗത്തിൽ ചെയര്മാന് അഡ്വ. നിസാര്‍ കോച്ചേരി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ മശ്ഹൂദ് വി.സി. സ്വാഗതവും കോഓഡിനേറ്റർ ജോപ്പച്ചൻ തെക്കെക്കുറ്റ് നന്ദിയും പറഞ്ഞു.
ഡോ. അബ്ദുൽ സമദ്, കെ.സി അബ്ദുല്ലത്തീഫ്, ഖലീൽ എ.പി, സമീൽ അബ്ദുൽ വാഹിദ് ചാലിയം, സാദിഖ് ചെന്നാടൻ, ഷാജി ഫ്രാൻസിസ്, അബ്ദുൽ റഊഫ് കൊണ്ടോട്ടി, മുജീബ് റഹ്മാൻ മദനി, ശ്രീജിത്ത് നായർ, മുഹമ്മദ് റാഫി, മുഹമ്മദ് ശബീർ, പ്രദോഷ് കുമാർ, സകരിയ മാണിയൂർ, ഫസലു സാദത്, ഡോ. ബഷീർ പുത്തുപാടം, പി. സഫീറുസ്സലാം, മുനീർ സലഫി, ഫൈസൽ കെ.ടി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.