ദോഹ: റുവൈസ് തുറമുഖം രണ്ടാം വികസന പദ്ധതി അടുത്തവർഷം രണ്ടാം പകുതിയിൽ പൂർത്തിയാകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പദ്ധതി പൂർത്തിയാകുന്നതോടെ രാജ്യത്തെ വ്യാപാര, വാണിജ്യ മേഖലയുടെ വേഗത്തിലുള്ള തിരിച്ചുവരവിന് വഴിയൊരുക്കുന്നതോടൊപ്പം ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിലും നിർണായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മവാനി ഖത്തറിെൻറയും ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറയും പിന്തുണയോടെ റുവൈസ് തുറമുഖ വിപുലീകരണ പദ്ധതി ദ്രുതഗതിയിൽ മുന്നേറുകയാണ്. അടുത്തവർഷം രണ്ടാം പകുതിയോടെ ഇത് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കസ്റ്റംസ് ജനറൽ അതോറിറ്റി ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമാൽ പറഞ്ഞു.
ഹമദ് തുറമുഖത്തിന് നൽകുന്ന പിന്തുണ കാര്യക്ഷമമാക്കുന്നതിന് റുവൈസ് തുറമുഖത്തിനാവശ്യമായ മാനവിക വിഭവശേഷി, സാങ്കേതിക സഹായം നൽകാൻ ജി.എ.സി തയാറാണെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അൽ ജമാൽ വ്യക്തമാക്കി. ലോകകപ്പ് പോലെയുള്ള മെഗാ ഇവൻറ് സംബന്ധിച്ച് ബന്ധപ്പെട്ട അതോറിറ്റികളുമായും ഏജൻസികളുമായും പഠനം നടത്തിയിട്ടുണ്ടെന്നും പ്രത്യേക പരിപാടി വികസിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം 15ന് പദ്ധതി ആരംഭിച്ചതായും പ്രാരംഭ പരീക്ഷണമെന്ന നിലയിൽ ഈയിടെ സമാപിച്ച അറബ് കപ്പ് ടൂർണമെൻറിനിടയിൽ ഇത് നടപ്പാക്കിയെന്നും വ്യക്തമാക്കിയ അദ്ദേഹം, ഔദ്യോഗിക പ്രഖ്യാപനം പിന്നീട് നടക്കുമെന്നും അറിയിച്ചു.
അയൽരാജ്യമായ സൗദി അറേബ്യയുമായി അതിർത്തി പങ്കിടുന്ന അബൂ സംറയിൽ സൗകര്യങ്ങൾ വിപുലീകരിച്ചു കൊണ്ടിരിക്കുകയാണ്.
അടുത്തവർഷം സെപ്റ്റംബറോടെ ഇത് പൂർത്തിയാകും. 2022 ലോകകപ്പിനായി കരമാർഗം ഖത്തറിലെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണിതെന്നും അദ്ദേഹം വിശദീകരിച്ചു. കസ്റ്റംസ് മേഖലയിൽ മേഖല, അന്തർദേശീയ സഹകരണം ഉറപ്പുവരുത്താൻ കസ്റ്റംസ് അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്നും ഇതിെൻറ ഭാഗമായി നിരവധി രാജ്യങ്ങളുമായി കരാറുകളും പൊതു ധാരണപത്രങ്ങളും ഒപ്പുവെച്ചിട്ടുണ്ടെന്നും അൽ ജമാൽ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.