ഇൻകാസ്​ പേരാ​മ്പ്ര സ്വാതന്ത്ര്യദിന പതിപ്പ്​ ‘ദി ഹെറാൾഡ്​’ പ്രകാശനം ചെയ്യുന്നു

'ദി ഹെറാൾഡ്‌' സ്വാതന്ത്ര്യദിന പതിപ്പ്‌ പ്രകാശനവും സദ്ഭാവന ദിനാചരണവും

ദോഹ: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ഇൻകാസ്‌ ഖത്തർ പേരാമ്പ്ര നിയോജകമണ്ഡലം കമ്മിറ്റി പുറത്തിറക്കിയ 'ദി ഹെറാൾഡ്‌' സ്വാതന്ത്ര്യദിന പതിപ്പിൻെറ പ്രകാശനം ഐ.സി.സി അഡ്വൈസറി കൗൺസിൽ മെംബറും ഒ.ഐ.സി.സി ​േഗ്ലാബൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് പുറായിൽ നിർവഹിച്ചു.ഇൻകാസ് ഖത്തർ വൈസ് പ്രസിഡൻറ് വിപിൻ മേപ്പയൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. രചന മത്സരത്തിൽ, വിമൽ വാസുദേവ്, മൊയ്തീൻ ഷാ, സുബൈർ വക്ര എന്നിവർക്കുള്ള ഉപഹാരങ്ങൾ ഇൻകാസ്‌ ഖത്തർ കോഴിക്കോട്‌ ജില്ല ആക്ടിങ്​ പ്രസിഡൻറ്​ ബാബു നമ്പിയത്ത്‌, ഇൻകാസ് പേരാമ്പ്ര എക്‌സിക്യൂട്ടിവ് മെംബർ രാജീവൻ പാലേരി‌ എന്നിവർ വിതരണം ചെയ്തു.ഇൻകാസ് ഖത്തർ പേരാമ്പ്ര നിയോജകമണ്ഡലം പ്രസിഡൻറ് അമീർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ജിതേഷ്‌ നരക്കോട്‌ സ്വാഗതവും ദി ഹെറാൾഡ്‌ മാസിക ചീഫ്‌ എഡിറ്ററും നിയോജക മണ്ഡലം ട്രഷററുമായ സി.എച്ച്‌. സജിത്ത് നന്ദിയും പറഞ്ഞു. ചടങ്ങിൽ ഐ.സി.സി അഡ്വൈസറി കൗൺസിൽ മെംബറായി തിരഞ്ഞെടുക്കപ്പെട്ട സിദ്ദീഖ് പുറായിലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്​റ്റ്​​ 20ന്​ സദ്ഭാവനാ ദിനമായും ആചരിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഐ.സി.സിയിൽ ലളിതമായാണ്​ ചടങ്ങ്​ സംഘടിപ്പിച്ചത്​.

Tags:    
News Summary - ‘The Herald’ Independence Day Edition: Release and Goodwill Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.