ദോഹ: ധീരമായ നിലപാടുകളിലൂടെ പ്രസ്ഥാനത്തിനു കരുത്തേകിയ നേതാവായിരുന്നു മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദെന്ന് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു. മലപ്പുറം ജില്ല കമ്മിറ്റി നടത്തിയ ആര്യാടൻ മുഹമ്മദ് അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറിനു വിശിഷ്യ, മലപ്പുറത്തിനു ഒരു കാലത്തും നികത്താനാവാത്ത വലിയൊരു വിടവാണ് അദ്ദേഹത്തിന്റെ വേർപാടെന്ന് മലപ്പുറം ജില്ല പ്രസിഡന്റ് നൗഫൽ പി.സി. കട്ടുപ്പാറ അധ്യക്ഷ പ്രസംഗത്തിൽ അനുസ്മരിച്ചു.
ജില്ല ജനറൽ സെക്രട്ടറി ജാഫർ കമ്പാല സ്വാഗതം പറഞ്ഞു. നിഹാസ് കൊടിയേരി, അൻവർ സാദത്ത്, നിയാസ് ചെരിപ്പത്ത്, സലീം ഇടശ്ശേരി, നാസർ വടക്കേകാട്, ശംസുദ്ധിൻ എറണാകുളം, കരീം നടക്കൽ, സിറാജ് പാലൂർ, ഷിയാസ് ബാബു, ഇർഫാൻ പകര, നദീം മാന്നാർ, നവീൻ കോട്ടയം, രാജേഷ് പാലക്കാട്, ഹരികുമാർ കാസർകോട്, ബിജു മുഹമ്മദ് തൃശൂർ, ഷിബു കൊല്ലം, അനീസ് കെടി വളപുരം, നിയാസ് കൊട്ടപ്പുറം, ഷറഫു തെന്നല, മുഹമ്മദലി കുറ്റിപ്പുറം, അക്ബർ തിരൂർ, ശരത് കോട്ടക്കൽ, വസിം അബ്ദുൽ റസാഖ്, ഷാഹിദ് വിപി, നൗഷാദ് തൃശൂർ, അനിൽ കുമാർ കൊല്ലം തുടങ്ങിയ സെൻട്രൽ കമ്മിറ്റിയിലെയും വിവിധ ജില്ല കമ്മിറ്റിയിലേയും പ്രതിനിധികളും അനുസ്മരിച്ചു സംസാരിച്ചു. രജീഷ് ബാബു പാണ്ടിക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.