ദോഹ: ആകാശയാത്രയിൽ പുതിയൊരു നേട്ടം കൂടി സ്വന്തം പേരിൽ സ്ഥാപിച്ച് ഖത്തർ എയർവേസ്. ആഡംബര വിമാനങ്ങളുടെ ശ്രേണിയിലെ പുത്തനായ ഗൾഫ് സ്ട്രീം ജി700 കഴിഞ്ഞ ദിവസം ഖത്തർ എയർവേസിനൊപ്പം ചേർന്നു. സ്വന്തം ആകാശത്ത് ഖത്തർ എക്സിക്യൂട്ടിവിനെ സൂചിപ്പിക്കും വിധം 'ക്യൂ.ഇ' എന്ന് എഴുതിയായിരുന്നു ജി650 വിമാനം പുതിയ അതിഥിയെ വരവേറ്റത്. ഏറ്റവും പുതിയ ആഡംബര വിമാനമായ ഗൾഫ് സ്ട്രീം ജി700 ആദ്യമായി സ്വന്തമാക്കുന്നവർ എന്ന ഖ്യാതിയും ഖത്തർ എയർവേസിൻെറ പേരിലായി. ൈഫ്ലറ്റ് ട്രാക്കിങ് സൈറ്റുകൾ വഴി ക്യു ഇ എന്ന വിമാനപാതയും ഖത്തർ എയർവേസ് പുറത്തുവിട്ടു.
ഖത്തർ എക്സിക്യൂട്ടിവ് നിരയിലേക്കുള്ള ഏറ്റവും പുതിയ വിമാനമായിരിക്കും ജി700 എന്ന് അധികൃതർ ട്വീറ്റ് ചെയ്തു. ജി700െൻറ ലോഞ്ചിങ് കസ്റ്റമറെന്നനിലയിൽ അഭിമാനിക്കുന്നതായും സാങ്കേതികമായി ഏറെ മുന്നിൽ നിൽക്കുന്ന ജി700 പുറത്തിറക്കുന്നതിലൂടെ കാലാവസ്ഥ വ്യതിയാനം ഉൾപ്പെടെയുള്ള പരിസ്ഥിതി പ്രശ്നങ്ങളോടുള്ള ഖത്തർ എയർവേസിെൻറ നിലപാടുകളോടുള്ള പ്രതിബദ്ധതയാണിതെന്നും സി.ഇ.ഒ അക്ബർ അൽ ബാകിർ പറഞ്ഞു.
ഗൾഫ്സ്ട്രീം ഏറോസ്പേസ് കോർപറേഷനുമായുള്ള ഖത്തർ എയർവേസിെൻറ ശക്തമായ ബന്ധത്തിെൻറ ആഘോഷമാണിതെന്നും സഹകരണവും പങ്കാളിത്തവും കൂടുതൽ ദൃഢമാക്കുകയാണ് ലക്ഷ്യമെന്നും അൽ ബാകിർ പറഞ്ഞു.മറ്റു വിമാനങ്ങളിൽനിന്നും വ്യത്യസ്തമായി മനോഹരവും അത്യാധുനികവുമായ ക്യാബിനാണ് ജി700െൻറ സവിശേഷത. കൂടുതൽ വിശാലമായ ഗാലെയും ലോഞ്ചും മറ്റൊരു സവിശേഷതയാണ്. അഞ്ച് ലിവിങ് ഏരിയ വരെ ഇതിനുണ്ട്. കൂടാതെ, വിശാലമായ മാസ്റ്റർ ബെഡ്റൂമും വാഷ്റൂമും. 20 പനോരമിക് വിൻഡോസും ജെറ്റിനുണ്ടാകും.
ഗൾഫ് സ്ട്രീം ജി700 വിമാനത്തിെൻറ ലോഞ്ചിങ് കസ്റ്റമർ ഖത്തർ എയർവേസ് ആയിരിക്കുമെന്ന് ഗൾഫ്സ്ട്രീം ഏറോസ്പേസ് കോർപറേഷൻ 2019ൽ പ്രഖ്യാപിച്ചിരുന്നു.
മേഖലയിലെ ഏറ്റവും വലിയ ബിസിനസ് ജെറ്റാണ് ഗൾഫ്സ്ട്രീം ജി700 എന്നും ബേൺസ് കൂട്ടിച്ചേർത്തു. ഗൾഫ് സ്ട്രീം ജി700 വിഭാഗത്തിൽ പെടുന്ന 10 ജെറ്റുകൾക്കാണ് ഗൾഫ് സ്ട്രീം ഏറോസ്പേസ് കോർപറേഷനുമായി ഖത്തർ എയർവേസ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. കൂടാതെ, ഗൾഫ് സ്ട്രീം ജി500െൻറ എല്ലാ പുതിയ ജെറ്റുകൾക്കും ജി650 ഇ.ആർ.ടി.എമ്മിനു ഖത്തർ എയർവേസ് കോർപറേഷനുമായി കരാറിലെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.