ദോഹ: ഖത്തറിന്‍റെ ചരിത്രവും പാരമ്പര്യവും ഉൾകൊള്ളിച്ച് പുതിയ ദേശീയ ചിഹ്നം പുറത്തിറങ്ങി. നിലവിലെ ചിഹ്നത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തികൊണ്ടുള്ള പുതിയ ചിഹ്നം പ്രധാനമന്ത്രിയും ആഭ്യന്തരമരന്തിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയാണ് പുറത്തിറക്കിയത്.
നാഷനൽ മ്യുസിയത്തിൽ നടന്ന ചടങ്ങിലായിരുന്നു രാഷ്ട്2ര സ്ഥാപകന്‍റെ വാളും, ഈന്തപ്പനകളം, പരമ്പരാഗത ബോട്ടും കടലും ചേർന്ന പുതിയ ലോഗോ രാജ്യത്തിനായി സമർപ്പിച്ചത്.
മറൂൺ നിറത്തിൽ വെള്ള നിറം പശ്ചാത്തലമാക്കിയായിരുന്നു ലോഗോ തയ്യാറാക്കിയത്. 1976ന് ശേഷം ആദ്യമായാണ് ലോഗോയിൽ മാറ്റമുണ്ടാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.