ദോഹ: ഉം ഗുവൈലിനയിലെയും അൽ തുമാമയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ വാരാന്ത്യ പ്രവൃത്തി സമയത്തിൽ പുനഃക്രമീകരണം നടത്തിയതായി ആരോഗ്യ മന്ത്രാലയം. ഒക്ടോബർ 22 മുതൽ വെള്ളി, ശനി ദിവസങ്ങളിൽ ഉം ഗുവൈലിന ഹെൽത്ത് സെൻറർ പ്രവർത്തിക്കില്ല.
എന്നാൽ, ഈ ദിവസങ്ങളിൽ തുമാമ പി.എച്ച്.സിയിൽ സേവനമുണ്ടായിരിക്കുന്നതാണ്. വെള്ളി, ശനി ദിവസങ്ങളിൽ ഉം ഗുവൈലിനയിൽ ചികിത്സ തേടേണ്ടവർ മുൻകൂർ ബുക്കിങ് ഇല്ലാതെതന്നെ അൽ തുമാമ, എയർപോർട്ട്, ഉമർ ബിൻ അൽ ഖത്താബ്, അൽ വക്റ ഹെൽത്ത് സെൻറർ എന്നിവിടങ്ങളിലെത്താവുന്നതാണ്.
വാക്സിനേഷൻ ക്ലിനിക്, എമർജൻസി സർവിസ്, ഡെൻറൽ ക്ലിനിക്, ഫാർമസി, റേഡിയോളജി, ലബോറട്ടറി സേവനങ്ങളും ഈ ദിവസങ്ങളിൽ ഇവിടെ ലഭ്യമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.