വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഇ​ബ്രാ​ഹിം ബി​ൻ സാ​ലി​ഹ് അ​ൽ നു​ഐ​മി

പ​ഠ​ന​ം ഓ​​ൺ​ലൈ​നാണെങ്കി​ലും അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യം പ്ര​ധാ​നം

ദോ​ഹ: ഖ​ത്ത​റി​ൽ കോ​വി​ഡ്​ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ എ​ല്ലാ സ്​​കൂ​ളു​ക​ളി​ലും ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​ധ്യാ​പ​ക​ർ സാ​ധാ​ര​ണ​പോ​ലെ സ്​​കൂ​ളു​ക​ളി​ൽ എ​ത്ത​ണം. ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് മി​ക​ച്ച മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​രു​ന്ന​തി​ന് അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യം സ്​​കൂ​ളി​ൽ ആ​വ​ശ്യ​മാ​ണെ​ന്ന് വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ഡോ. ​ഇ​ബ്രാ​ഹിം ബി​ൻ സാ​ലി​ഹ് അ​ൽ നു​ഐ​മി പ​റ​ഞ്ഞു.

സ​മൂ​ഹ​ത്തിെൻറ നി​ർ​മാ​ണ​ത്തി​ലും ഉ​യ​ർ​ച്ച​യി​ലും അ​ധ്യാ​പ​ക​ന് പ്ര​ധാ​ന മാ​ന​വി​ക സ​ന്ദേ​ശ​മാ​ണ് ന​ൽ​കാ​നു​ള്ള​ത്. സ്​​കൂ​ളി​ൽ മാ​ത്രം ല​ഭ്യ​മാ​കു​ന്ന നി​ര​വ​ധി സാ​ങ്കേ​തി​ക​വി​ദ്യ​ക​ളും സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ട്. ഇ​തി​നാ​ൽ അ​ധ്യാ​പ​ക​രു​ടെ സാ​ന്നി​ധ്യം സ്​​കൂ​ളി​ൽ അ​നി​വാ​ര്യ​മാ​ണ്. ആ ​സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് മി​ക​വു​റ്റ സാ​ധ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​റി​വ് പ​ക​രാ​നാ​കു​മെ​ന്നും അ​ൽ നു​ഐ​മി വി​ശ​ദീ​ക​രി​ച്ചു. വീ​ട്ടി​ലി​രു​ന്ന് കൊ​ണ്ട് അ​ധ്യാ​പ​ന​ത്തി​ൽ കാ​ര്യ​ക്ഷ​മ​ത കൈ​വ​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഖ​ത്ത​ർ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മ​ന്ത്രി​സ​ഭ​യു​ടെ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യി നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ക്ലാ​സു​ക​ളു​ടെ എ​ണ്ണം വ​ള​രെ​യ​ധി​കം കു​റ​ച്ചി​ട്ടു​ണ്ട്. അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യി സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളെ​ടു​ക്കാ​നും വാ​ക്സി​നേ​ഷ​ൻ ന​ൽ​കാ​നും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തിെൻറ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്ത്​ എ​ല്ലാ അ​ധ്യാ​പ​ക​ർ​ക്കും സ്​​കൂ​ൾ ജീ​വ​ന​ക്കാ​ർ​ക്കും മാ​ർ​ച്ച്​ 21 മു​ത​ൽ കോ​വി​ഡ്​ വാ​ക്സി​ൻ നി​ർ​ബ​ന്ധ​മാ​ണ്. അ​ല്ലെ​ങ്കി​ൽ ആ​ഴ്​​ച​യി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​യി​ട്ടും ഒ​ഴി​വാ​ക്കാ​ൻ പ​റ്റാ​ത്ത കാ​ര​ണ​മി​ല്ലാ​ഞ്ഞി​ട്ടും വാ​ക്​​സി​ൻ സ്വീ​ക​രി​ക്കാ​ത്ത​വ​രു​ടെ കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​വും. ഇ​ത്ത​ര​ക്കാ​ർ​ക്ക്​ പി​ന്നീ​ട്​ കോ​വി​ഡ്​ ബാ​ധ​യു​ണ്ടാ​യാ​ലോ കോ​വി​ഡ്​ ബാ​ധി​ച്ച​യാ​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യാ​ലോ ക്വാ​റ​ൻ​റീ​നി​ൽ പോ​കേ​ണ്ടി​വ​രും. ഈ ​ക്വാ​റ​ൻ​റീ​ൻ കാ​ല​ള​വി​ൽ ശ​മ്പ​ളം ല​ഭി​ക്കി​ല്ല. ശ​മ്പ​ള​മി​ല്ലാ​ത്ത കാ​ല​മാ​യാ​ണ്​ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ന്ന ദി​വ​സ​ങ്ങ​ളെ ക​ണ​ക്കാ​ക്കു​ക.

ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡി​െൻറ തു​ട​ക്ക​സ​മ​യ​ത്തും ഖ​ത്ത​റി​ലെ സ്​​കൂ​ളു​ക​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​നം മാ​ത്ര​മാ​ക്കി​യി​രു​ന്നു.

പി​ന്നീ​ട്​ കോ​വി​ഡ്​ ഭീ​ഷ​ണി കു​റ​ഞ്ഞ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​വും നേ​രി​ട്ട്​ ക്ലാ​സി​ൽ എ​ത്തി​യു​ള്ള പ​ഠ​ന​വും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ​െബ്ല​ൻ​ഡ​ഡ്​ അ​ധ്യ​യ​ന രീ​തി​യാ​ണ്​ തു​ട​ർ​ന്നു​വ​ന്ന​ത്. ഒ​രു ദി​നം ക്ലാ​സി​ൽ 50 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ആ​യി​രു​ന്നു എ​ത്തേ​ണ്ടി​യി​രു​ന്ന​ത്. ഇ​ത്​ പി​ന്നീ​ട്​ 30 ശ​ത​മാ​നം ആ​ക്കി കു​റ​ക്കു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, കോ​വി​ഡ്​ രോ​ഗി​ക​ൾ ദി​നം​പ്ര​തി കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓ​ൺ​ൈ​ല​ൻ ക്ലാ​സു​ക​ൾ മാ​ത്ര​മാ​ക്കു​ക​യാ​യി​രു​ന്നു. 

Tags:    
News Summary - The presence of teachers is important even if the study is online.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.