വിവിധ രാജ്യങ്ങളിൽ ഖത്തർ റെഡ്ക്രസന്റിന്റെ നേതൃത്വത്തിൽ ബലിമാംസ വിതരണ പദ്ധതിയിൽനിന്ന്

റെഡ്ക്രസന്‍റ് 20 രാജ്യങ്ങളിൽ ബലിമാംസ വിതരണം നടത്തി

ദോഹ: ബലിപെരുന്നാളിന്‍റെ ഭാഗമായി റെഡ്ക്രസന്‍റിന്റെ നേതൃത്വത്തിൽ ഖത്തർ ഉൾപ്പെടെ 20 രാജ്യങ്ങളിൽ ബലിമാംസ വിതരണം നടത്തിയതായി അധികൃതർ അറിയിച്ചു. 1.90 ലക്ഷത്തിലേറെ ഗുണഭോക്താക്കൾക്കാണ് മാംസമെത്തിച്ചത്. ഏഷ്യ, ആഫ്രിക്ക, യൂറോപ്യൻ രാജ്യങ്ങളിൽ പെരുന്നാളിനോടനുബന്ധിച്ച ദിവസങ്ങളിൽ ബലിമാംസം വിതരണംചെയ്തു. ഖത്തറിൽ വിവിധ കേന്ദ്രങ്ങളിൽ വളന്റിയർമാരുടെ സഹായത്തോടെയാണ് മാംസം അർഹരായ ജനങ്ങൾക്ക് എത്തിച്ചത്.

ഇസ്ലാമിക് റിലീഫ് വേൾഡ്വൈഡുമായി സഹകരിച്ചാണ് വിവിധ രാജ്യങ്ങളിൽ വിതരണം നടത്തിയത്. വിവിധ രാജ്യങ്ങളിലെ നയതന്ത്ര സ്ഥാപനങ്ങൾ, ഉദ്യോഗസ്ഥർ, പ്രതിനിധികൾ എന്നിവരും സഹകരിച്ചു.

ബംഗ്ലാദേശ്, മാലി, കൊസോവോ, അഫ്ഗാൻ, മലാവി, ശ്രീലങ്ക, അൽബേനിയ, ബോസ്നിയ, കിർഗിസ്താൻ, മംഗോളിയ, തജികിസ്താൻ, സുഡാൻ, ഇത്യോപ്യ, ഇറാഖ്, ജോർഡൻ, സിറിയ, യെമൻ, കെനിയ, സോമാലിയ തുടങ്ങിയ രാജ്യങ്ങളിലാണ് പ്രധാനമായും സഹായമെത്തിച്ചത്.

2018ൽ തുടങ്ങി അഞ്ചുവർഷമായി തുടരുന്ന ഉദ്ഹിയ പദ്ധതിയുടെ ഭാഗമായി 31 രാജ്യങ്ങളിൽ 2.28 ലക്ഷം കോടി റിയാലിന്‍റെ ബലിമാംസ വിതരണമാണ് റെഡ്ക്രസന്‍റ് നേതൃത്വത്തിൽ നടത്തിയത്. 3.96 ലക്ഷം കുടുംബങ്ങൾ ഇതുവരെ പദ്ധതിയുടെ ഗുണഭോക്താക്കളായി മാറി.

Tags:    
News Summary - The Red Crescent distributed sacrificial meat in 20 countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.