ശൂറ കൗൺസിൽ യോഗം 

തൊഴിൽ നിയമ വകുപ്പുകളിലെ ഭേദഗതി ശൂറ കൗൺസിൽ ചർച്ച ചെയ്തു

ദോഹ: 2004ലെ തൊഴിൽ നിയമത്തിലെ 14ാം വകുപ്പിലെ ചില വ്യവസ്ഥകളിലെ ഭേദഗതി ശൂറ കൗൺസിൽ ചർച്ച ചെയ്തു. സ്​പീക്കർ അഹ്മദ് ബിൻ അബ്​ദുല്ല ബിൻ സയിദ് ആൽ മഹ്മൂദി‍െൻറ അധ്യക്ഷതയിൽ ചേർന്ന ശൂറ കൗൺസിൽ യോഗത്തിലാണ് തൊഴിൽ നിയമ വ്യവസ്ഥകൾ ഭേദഗതി ചെയ്തത്.

ഖത്തറിൽ ഉൽപാദിപ്പിക്കപ്പെടുന്ന രാസ, പെട്രാേ കെമിക്കൽ ഉൽപന്നങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും സംബന്ധിച്ച സർക്കാർ നിയന്ത്രണങ്ങൾ സംബന്ധിച്ച 2012ലെ 11ാം നമ്പർ ഡിക്രീ നിയമ വ്യവസ്ഥകൾ ഭേദഗതി ചെയ്തുള്ള 2020ലെ 16ാം നമ്പർ ഡിക്രീ നിയമവും യോഗത്തിൽ ശൂറ കൗൺസിൽ ചർച്ച ചെയ്തു.

ചർച്ചകൾക്കുശേഷം ഭേദഗതികൾക്ക് അംഗീകാരം നൽകി ആവശ്യമായ ശിപാർശകളോടെ മന്ത്രിസഭക്ക് കൈമാറി. തൊഴിൽ നിയമവ്യവസ്ഥകളിലെ ഭേദഗതി സംബന്ധിച്ച് ചർച്ച ചെയ്ത ശൂറ കൗൺസിൽ ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കുന്നതിനായി പബ്ലിക് സർവിസസ്​ ആൻഡ് യൂട്ടിലിറ്റീസ്​ കമ്മിറ്റിക്ക് മുമ്പാകെ വിട്ടു. ശൂറ കൗൺസിൽ യോഗത്തിലെ ഇടവേളയിൽ സ്​പീക്കർ അഹ്മദ് ബിൻ അബ്​ദുല്ല ബിൻ സയിദ് ആൽ മഹ്മൂദ് വിഡിയോ കോൺഫറൻസ്​ വഴി പങ്കെടുത്ത യോഗങ്ങളും സമ്മേളനങ്ങളും ചുരുക്കി അവതരിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.