ച​രി​ത്ര​കാ​ര​ൻ എം.​സി. വ​ട​ക​ര​യു​ടെ ജീ​വി​തം പ​റ​യു​ന്ന ‘ദി ​സോ​ൾ സ്​​പോ​ക്സ്മാ​ൻ’ ഡോ​ക്യു​മെ​ന്റ​റി പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കു​ന്നു

'ദി സോള്‍ സ്‌പോക്‌സ്മാന്‍' കാഴ്ചക്കാരിലേക്ക്

ദോഹ: ജീവചരിത്രകാരനും ചിന്തകനുമായ എം.സി. വടകരയുടെ ജീവിതവും ലീഗ് ചരിത്രവും പറയുന്ന 'ദി സോള്‍ സ്‌പോക്‌സ്മാന്‍' ഡോക്യുമെൻററി പ്രകാശനം മുസ്‍ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ പി.കെ.കെ. ബാവ ഓണ്‍ലൈന്‍ വഴി നിർവഹിച്ചു.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ല മുസ്‍ലിംലീഗ് ട്രഷററും മുന്‍ എം.എല്‍.എയുമായ പാറക്കല്‍ അബ്ദുല്ല മുഖ്യാതിഥിയായി. മുസ്‍ലിംലീഗ് പാഠശാല കണ്‍വീനര്‍ അതീഖുര്‍റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഖത്തര്‍ കെ.എം.സി.സി പ്രസിഡൻറ് എസ്.എ.എം ബഷീര്‍ ഉദ്ഘാടനം ചെയ്തു. ഡോക്യുമെൻററിയുടെ സംവിധായകൻ മുഹമ്മദ് ഹനീഫ, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസറും കോഴിക്കോട് ജില്ല മുസ്‍ലിംലീഗ് സെക്രട്ടറിയുമായ സമദ് പൂക്കാട് പ്രഭാഷണം നടത്തി.

ഖത്തര്‍ കെ.എം.സി.സി ജനറല്‍സെക്രട്ടറി അസീസ് നരിക്കുനി, കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് ബഷീർ ഖാന്‍, സെക്രട്ടറി മഹ്മൂദ് പുന്നക്കല്‍ എന്നിവർ അതിഥികള്‍ക്ക് ഉപഹാരം കൈമാറി.ഖത്തര്‍ കെ.എം.സി.സി അംഗത്വം കാലോചിതമായി പരിഷ്‌കരിക്കുന്നതിന് നേതൃത്വം നല്‍കിയ അനീസ് നരിപ്പറ്റയെ ആദരിച്ചു. കോഴിക്കോട് ജില്ല കെ.എം.സി.സി ജനറല്‍സെക്രട്ടറി ഇല്യാസ് മാസ്റ്റര്‍, ഡോക്യുമെന്ററി പ്രൊഡ്യൂസര്‍ ഡോ. അബ്ദുസ്സമദ് തച്ചോളി എന്നിവർ സംസാരിച്ചു. പാഠശാല ചെയര്‍മാന്‍ നവാസ് കോട്ടക്കല്‍ സ്വാഗതവും അജ്മല്‍ തെങ്ങലക്കണ്ടി നന്ദിയും പറഞ്ഞു. 

Tags:    
News Summary - 'The Soul Spokesman' to viewers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.