ദോഹ: ഖത്തറിലെ സംഗീതപ്രേമികളുടെ കാത്തിരിപ്പുനാളുകൾ മണിക്കൂറുകളിലേക്ക് ചുരുങ്ങി. ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘മൈക്രോ ചെക്ക് മെലോഡിയസ് മെമ്മറീസ്’ സംഗീത രാവിന് അരങ്ങുണരാൻ ഇനി ചുരുങ്ങിയ സമയം മാത്രം. വെള്ളിയാഴ്ച വൈകീട്ട് ആറിന് ദോഹ ആസ്പയർ ലേഡീസ് സ്പോർട്സ് ഹാൾ വേദിയാവുന്ന പരിപാടിയുടെ ഒരുക്കം പൂർത്തിയായി. മലയാളത്തിലെ സംഗീത പ്രതിഭകളും കലാകാരന്മാരും അണിനിരക്കുന്ന ‘മെലോഡിയസ് മെമ്മറീസ്’ ടിക്കറ്റുകൾ ഇന്നും സ്വന്തമാക്കാം.
പാട്ടും മേളവും മിമിക്രിയും ഫ്യൂഷൻ മ്യുസികുമെല്ലാം വിസ്മയ പ്രപഞ്ചം തീർക്കുന്ന രാവിനായി കലകാരന്മാർ ബുധനാഴ്ച മുതൽ ദോഹയിലെത്തി തുടങ്ങി. കീബോഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസി, മാപ്പിളപ്പാട്ടിന്റെ സുൽത്താൻ കണ്ണൂർ ഷെരീഫ്, ആരാധക ഹൃയങ്ങളിലെ പാട്ടുകാരൻ അഫ്സൽ, ശിഖ പ്രഭാകരൻ, ജാസിം ജമാൽ, മുഹമ്മദ് അഫ്സൽ, ചിത്ര അരുൺ എന്നിവരാണ് മാർച്ച് മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കുന്ന സംഗീത രാവിൽ അണിനിരിക്കുന്നവർ. ശബ്ദാനുകരണ കലയിലെ പ്രതിഭ മഹേഷ് കുഞ്ഞുമോനും പങ്കെടുക്കുന്നുണ്ട്.
‘ക്യൂ ടിക്കറ്റ്’ ഓൺലൈൻ വഴിയും 7719 0070 / 6625 8861 എന്നീ മൊബൈൽ നമ്പറുകളിലും ‘മെലോഡിയസ് മെമ്മറീസ്’ ടിക്കറ്റുകൾ സ്വന്തമാക്കാം. ഇതിനു പുറമെ സൽവ റോഡിലെ സൈത്തൂൺ റസ്റ്റാറന്റ്, ജെയ്ദ ബ്രിഡ്ജിനരികിലെ ഇന്ത്യൻ കോഫി ഹൗസ്, ഇന്ത്യൻ സൂപ്പർ മാർക്കറ്റ് (ഓൾഡ് എയർപോർട്ട്), ടീ ടെന്റ് റസ്റ്റാറന്റ് (ഇൻഡസ്ട്രിയൽ ഏരിയ), സെഞ്ച്വറി റസ്റ്റാറന്റ് (നജ്മ, ഏഷ്യൻ ടൗൺ, ബിൻ മഹ്മൂദ്, മതാർ ഖദീം), അഡാർ തട്ടുകട (മുൻതസ), സൈദിന്റെ ചായക്കട (തുമാമ) എന്നിവടങ്ങളിലും ടിക്കറ്റുകൾ ലഭിക്കും. വിവിധ വിഭാഗങ്ങളിലായി 60 റിയാൽ മുതൽ 1000 റിയാൽ വരെ നിരക്കുകളിൽ ടിക്കറ്റുകൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.