ദോഹ: കോവിഡിനിടയിലും നിയന്ത്രണങ്ങൾ പാലിച്ച് രാജ്യത്തെ വിദ്യാഭ്യാസമേഖല മുന്നോട്ട്. സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസമന്ത്രാലയം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിക്കുകയും കോവിഡ് നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകളും വിലയിരുത്തുകയും ചെയ്തു. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഇബ്റാഹിം ബിൻ സാലിഹ് നുഐമിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് സന്ദർശനം നടത്തിയത്. കോവിഡ് സുരക്ഷാ മുൻകരുതലുകളും സജ്ജീകരണങ്ങളും പരിശോധിക്കുകയും ചെയ്തു.
സ്വകാര്യ സ്കൂൾ വിഭാഗം അസി. അണ്ടർ സെക്രട്ടറി ഉമർ അൽ നഅ്മ, ൈപ്രവറ്റ് സ്കൂൾ ലൈസൻസിങ് വിഭാഗം മേധാവി ഹമദ് അൽ ഗാലി എന്നിവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആരോഗ്യത്തിലും സുരക്ഷയിലും മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അൽ നുഐമി സന്തുഷ്ടിയും രേഖപ്പെടുത്തി. കോവിഡ് സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും ആരോഗ്യമന്ത്രാലയത്തിെൻറയും നിർദേശങ്ങൾ നടപ്പിലാക്കുന്നതിലെസ്കൂളുകളുടെ പ്രതിബദ്ധതയിൽ സംതൃപ്തി അറിയിക്കുകയും ചെയ്തു.
വിദ്യാർഥികളുടെ ആരോഗ്യസുരക്ഷാ മേഖലകളിലും സ്കൂളുകളിൽ നടപ്പാക്കുന്ന സുരക്ഷാ മുൻകരുതലുകളിലും അധ്യാപകരുടെയും സ്കൂൾ ലീഡർമാരുടെയും അഡ്മിനിസ്േട്രറ്റർമാരുടെയും പങ്കിനെ അദ്ദേഹം പ്രശംസിച്ചു. സ്കൂളുകളിൽ കോവിഡ് വ്യാപനത്തോത് നിലവിൽ ഒരു ശതമാനത്തിലും താഴെയാണെന്നും വിദ്യാർഥികളുടെ പഠനം പൂർണമായും ഒൺലൈൻവഴി മാത്രമാക്കി മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അൽ ബഷ്രി ഈയടുത്ത് പറഞ്ഞിരുന്നു.
കോവിഡ് േപ്രാട്ടോകോൾ പ്രകാരം സ്കൂളുകളിലെ രോഗവ്യാപനത്തോത് അഞ്ച് ശതമാനത്തിലെത്തിയാൽ മാത്രമേ സ്ഥാപനം അടച്ചിടേണ്ട സാഹചര്യം വരുന്നുള്ളൂ. വിദ്യാഭ്യാസമന്ത്രാലയം നിർദേശിച്ച കോവിഡ് മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിലെ വീഴ്ചയും അശ്രദ്ധയുമാണ് ചില സ്കൂളുകളിൽ വൈറസ് ബാധ വരാൻ കാരണം. േപ്രാട്ടോകോളുകൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുന്നുമുണ്ട്. വിദ്യാർഥികൾക്കിടയിലും അധ്യാപകർക്കിടയിലും രോഗവ്യാപനം കണ്ടെത്തിയതിനെ തുടർന്ന് ചില സ്കൂളുകൾ പൂട്ടിയിരുന്നു.
ലോകത്തുടനീളം സ്കൂളുകൾ തുറക്കുന്നതിൽ പല രാജ്യങ്ങളും പരാജയപ്പെട്ടിടത്ത് ഖത്തർ വിജയകരമായി മുന്നോട്ടുപോകുകയാണ്. കർശന നിയന്ത്രണങ്ങളും സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നതിലെ വിട്ടുവീഴ്ച ചെയ്യാത്തതുമാണ് കാരണം. ഓൺലൈൻ ക്ലാസും നേരിട്ട് ക്ലാസ് റൂമുകളിൽ എത്തിയുള്ളതും സമന്വയിപ്പിച്ച െബ്ലൻഡഡ് അധ്യയന രീതിയാണ് നിലവിൽ രാജ്യത്തെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ ഉള്ളത്. ദിവസം സ്കൂളുകളിൽ ഹാജരാകുന്ന വിദ്യാർഥികളുടെ എണ്ണം നിലവിൽ 50 ശതമാനമാണ്. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം തുടരുകയാണെങ്കിൽ സ്കൂളുകളിലെ ഹാജർനിരക്ക് കുറക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. മുഹമ്മദ് അബ്ദുൽ വാഹിദ് അലി അൽ ഹമ്മാദി പറഞ്ഞിരുന്നു.
നിശ്ചിത കാലയളവിൽ നിശ്ചിത ശതമാനം വിദ്യാർഥികൾ ക്ലാസ് റൂമുകളിലെത്തുകയും ബാക്കിയുള്ളവർ ഓൺലൈനായും ക്ലാസിൽ പങ്കെടുക്കുന്നരീതിയാണ് തുടരുന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുത്ത കുട്ടികൾ അടുത്തകാലയളവിൽ നേരിട്ട് ക്ലാസുകളിൽ പങ്കെടുക്കും. ആഴ്ചയടിസ്ഥാനത്തിലാണ് ക്ലാസുകൾ നടക്കുക. ഓരോ ക്ലാസിലും ഒരുസമയം 15 വിദ്യാര്‍ഥികള്‍ മാത്രമേ പാടുള്ളൂ. ഇത്തരത്തിൽ ഗ്രൂപ്പുകളായി വിദ്യാർഥികളെ തിരിക്കണം. 1.5 മീറ്റര്‍ സുരക്ഷിതമായ അകലം വിദ്യാർഥികൾ തമ്മിൽ ഉറപ്പുവരുത്തണം. ഡെസ്കുകള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം വേണം. എന്നാൽ, പല സ്കൂളുകളും ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.