ദോഹ: ധൈര്യമായി ഏറെ സൗകര്യപ്രദമായി രക്തദാനം നടത്താം, സഞ്ചരിക്കുന്ന രക്തദാന യൂനിറ്റ് നിങ്ങളെ തേടിയെത്തും. പൗരന്മാരെയും പ്രവാസികളെയും രക്തദാനത്തിന് േപ്രാത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി ദേശീയ രക്തദാന കാമ്പയിന് ഹമദ് മെഡിക്കൽ കോർപറേഷെൻറ ഖത്തർ ബ്ലഡ് സർവിസസ് തുടക്കം കുറിച്ചു. പൗരന്മാരെയും പ്രവാസികളെയും സ്ഥിരം രക്തദാതാക്കളാക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
'ഖത്തർ ഞങ്ങളുടെ രക്തത്തിൽ' എന്ന തലക്കെട്ടിൽ കതാറയിലാണ് കഴിഞ്ഞ ദിവസം കാമ്പയിന് തുടക്കം കുറിച്ചത്. ഖത്തർ ബ്ലഡ് സർവിസസിെൻറ പുതിയ ലോഗോ പതിച്ച രണ്ട് രക്തദാന ബസുകളാണ് കതാറയിലെത്തിയത്. ജീവൻ രക്ഷിക്കുന്നതിന് രക്തദാനം ചെയ്യാൻ പൗരന്മാരെയും പ്രവാസികളെയും േപ്രാത്സാഹിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് എച്ച്.എം.സി ലബോറട്ടറി മെഡിസിൻ ആൻഡ് പാത്തോളജി വിഭാഗം മേധാവി ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു.
രക്തദാനത്തിലൂടെ നിരവധി ജീവനുകളാണ് തിരികെ ലഭിക്കുന്നത്. എല്ലാ തുറകളിൽ നിന്നും പുതിയ രക്തദാതാക്കളെ നാം ആവശ്യപ്പെടുകയാണ്. രോഗികൾക്ക് യഥാസമയം ആവശ്യമായ രക്തം നമ്മുടെ പക്കലുെണ്ടന്ന് നാം ഉറപ്പുവരുത്തേണ്ടതുണ്ട് -ഡോ. അൽ കുവാരി കൂട്ടിച്ചേർത്തു. അടുത്ത വർഷം ഏപ്രിൽ വരെ രക്തദാന കാമ്പയിൻ തുടരും. ഇക്കാലയളവിൽ രാജ്യത്തുടനീളം മൊബൈൽ ബ്ലഡ് ഡൊണേഷൻ ബസുകൾ സഞ്ചരിക്കുമെന്നും അവർ വ്യക്തമാക്കി.
ഹമദ് ജനറൽ ആശുപത്രിക്ക് സമീപത്തും സർജിക്കൽ സ്പെഷാലിറ്റി സെൻററിന് സമീപത്തുമായി രണ്ട് രക്തദാന കേന്ദ്രങ്ങളാണ് നിലവിൽ പ്രവർത്തിക്കുന്നത്.
രക്തദാതാക്കളില്ലാതെ നിരവധി പേർക്ക് ഇന്ന് ജീവിതം അസാധ്യമാണെന്നും രക്തദാനത്തിലൂടെ രാജ്യത്തെ ഓരോരുത്തരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഓരോ വ്യക്തിയും സ്ഥിരമായി രക്തദാനത്തിന് മുന്നോട്ട് വരണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഡോ. ഈനാസ് അൽ കുവാരി പറഞ്ഞു. കഴിഞ്ഞ 12 മാസത്തിനിടെ 35,000 സന്നദ്ധ രക്തദാതാക്കളാണ് രക്തം നൽകാനായി മുന്നോട്ടു വന്നിരിക്കുന്നതെന്നും 2022 ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ രക്തദാതാക്കളുടെ എണ്ണം വർധിപ്പിക്കേണ്ടിയിരിക്കുന്നുവെന്നും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.