ലോകകപ്പ്​ 500 കൗണ്ട്​ ഡൗണി​‍െൻറ ഭാഗമായി ഖത്തറിലെത്തിയ ​ഫിഫ വേൾഡ്​കപ്പ്​ ട്രോഫി 

ട്രോഫി ഇവിടെയുണ്ട്​

ദോഹ: 2022 ​ഫിഫ ലോകകപ്പിലേക്ക്​ 500 ദിന കൗണ്ട്​ ഡൗൺ എണ്ണിത്തുടങ്ങിയ ഖത്തറിന്​ ആവേശമായി ലോകകപ്പ്​ ജേതാക്കൾക്കുള്ള ട്രോഫിയെത്തി. അടുത്ത വർഷം നവംബർ 21ന്​ കിക്കോഫ്​ കുറിക്കുന്ന വിശ്വമേളയിലെ വിജയികൾക്കുള്ള ട്രോഫിയാണ്​ കഴിഞ്ഞ ദിവസം ദോഹയിലെത്തിയത്​. എന്നാൽ, പൊതു ജനങ്ങൾക്കും ഫുട്​ബാൾ ആരാധകർക്കും പ്രദർശനത്തിനായി ട്രോഫി ഇപ്പോൾ ലഭ്യമാവില്ല. നേരത്തെ ലോകകപ്പ്​ കൗണ്ട്​ ഡൗൺ 1000ത്തിൽ എത്തിയപ്പോഴും ആരാധകർക്ക്​ ആവേശമാവാൻ ട്രോഫി ആതിഥേയ രാജ്യത്ത്​ എത്തിയിരുന്നു.

വിശ്വമേളയോടനുബന്ധിച്ചുള്ള പ്രചാരണ കാമ്പയി​‍െൻറ ഭാഗമായാണ്​ ലോകകപ്പ്​ ട്രോഫിയുടെ വരവ്​. ഏതാനും ദിവസത്തിനു ശേഷം, കിരീടം സൂറിച്ചിലെ ഫിഫ ആസ്​ഥാനത്തേക്ക്​ തന്നെ മടങ്ങും. ഔദ്യോഗിക കൗണ്ട്​ ഡൗൺ ആരംഭിക്കുന്ന ഒരു വർഷത്തോടനുബന്ധിച്ചാവും ട്രോഫിയുടെ പ്രചാരണവും പൊതുജനങ്ങൾക്കുള്ള പ്രദർശനവും ആരംഭിക്കുക. 

Tags:    
News Summary - The trophy is here

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.