ദോഹ: ഖത്തറിൽ ആദായ നികുതി ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ദേശീയ നികുതി അതോറിറ്റി പ്രസിഡൻറ് അഹമ്മദ് ബിന്‍ ഇസ്സാ അല്‍ മുഹന്നദി വ്യക്തമാക്കി.
അറബിക് പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
അതേസമയം, മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തുന്ന കാര്യം ഇപ്പോഴും നിയമനിർമാണ സഭയുടെ പരിഗണനയില്‍ തന്നെയാണെന്ന് അറിയിച്ചു. രാജ്യത്തിെൻറ വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നാണ് നികുതിയെന്ന് അദ്ദേഹ പറഞ്ഞു. നിക്ഷേപ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോകത്തെ ഏറ്റവും കുറഞ്ഞ നികുതി നിരക്കാണ് ഖത്തറില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.
വിവിധ മേഖലകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവില്‍ നല്‍കിയിട്ടുള്ള നികുതിയിളവുകള്‍ അതോറിറ്റി അവലോകനം ചെയ്തു വരുകയാണ്.
ഓരോ മേഖലയുടെയും ബിസിനസ് രംഗത്തെ പ്രകടനം വിലയിരുത്തി മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും ഇസ്സാ അല്‍ മുഹന്നദി കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.