ദോഹ: റിയോ ഒളിമ്പിക്സിനു ശേഷം, ഒളിമ്പിക്സ് ഫുട്ബാളിലേക്ക് ടിക്കറ്റുറപ്പിച്ച് ഇറാഖ്. എ.എഫ്.സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാളിലെ മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി നടത്തിയ ലൂസേഴ്സ് ഫൈനലിൽ ഇന്തോനേഷ്യൻ വെല്ലുവിളി എക്സ്ട്രാടൈമിൽ അതിജീവിച്ചാണ് ഇറാഖ് മൂന്നാം സ്ഥാനവും ഒളിമ്പിക്സ് ബർത്തും ഉറപ്പിച്ചത്. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഇന്തോനേഷ്യയെ 2-1ന് വീഴ്ത്തി. ജയത്തോടെ ജപ്പാനും ഉസ്ബെകിസ്താനും പിന്നാലെ ഇറാഖിന് ഒളിമ്പിക്സ് ഫുട്ബാളിലേക്ക് യോഗ്യതയായി. അതേസമയം, ലൂസേഴ്സ് ഫൈനലിൽ തോറ്റെങ്കിലും ഇന്തോനേഷ്യൻ ഒളിമ്പിക്സ് പ്രതീക്ഷകൾ അസ്തമിച്ചിട്ടില്ല. ഇറാഖിനെതിരെ കളിയുടെ 19ാം മിനിറ്റിൽ ഇവർ ജെന്നർ നേടിയ ഗോളുമായി ഇന്തോനേഷ്യയാണ് ആദ്യം ലീഡുറപ്പിച്ചതെങ്കിലും, 27ാം മിനിറ്റിൽ സൈദ് തഹ്സീൻ ഇറാഖിനെ ഒപ്പമെത്തിച്ചു. ഒടുവിൽ കളി എക്സ്ട്രാടൈമിലേക്ക് നീങ്ങിയപ്പോൾ ആദ്യ മിനിറ്റിൽ തന്നെ ജാസിം ഇലൈബി നേടിയ ഗോൾ ഇറാഖിന് വിജയം സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.