ദോഹ: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറിലെ സ്വകാര്യ മേഖലയില്‍ മൂന്നു ദിവസം അവധി പ്രഖ്യാപിച്ച് തൊഴില്‍ മന്ത്രാലയം. തൊഴില്‍ നിയമത്തിന് വിധേയമായാണ് ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ മൂന്ന് ദിവസത്തെ പെരുന്നാൾ അവധി പ്രഖ്യാപിച്ചത്. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും അവധി. അതേസമയം അവധി ദിവസങ്ങളില്‍ തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്ന സാഹചര്യത്തിൽ അധിക സമയ വേതനവ്യവസ്ഥകളും മറ്റു അലവൻസുകളും ബാധകമായിരിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ നേരത്തേ തന്നെ അവധി ആരംഭിച്ചിരുന്നു. ശനിയാഴ്ച തുടങ്ങിയ അവധി, ഏപ്രിൽ15 വരെയാണുള്ളത്. ബാങ്കുകളിൽ ചൊവ്വാഴ്ച മുതൽ ഞായറാഴ്ചവരെയും അവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.