ദോഹ: വ്യവസായ പ്രമുഖനായ തൃശൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. തൃശൂർ കാട്ടൂർ നെടുമ്പുര കൊരട്ടിപറമ്പിൽ മുഹമ്മദ് റാഫി (44) ആണ് മരിച്ചത്.
ഒന്നരമാസമായി ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഖത്തറിലെ ക്യു കാരവൻ, വൺസോൺ ഇൻറർനാഷനൽ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ ആണ്.
23 വർഷമായി ഖത്തറിൽ ബിസിനസ് നടത്തിവരികയാണ്. ഭാര്യ: നസീറ, ദോഹ എം.ഇ.എസ് സ്കൂൾ വിദ്യാർഥികളായ മുഹമ്മദ് റിൻഷാദ്, വഫ റാഫി, മുഹമ്മദ് സിനാൻ എന്നിവരാണ് മക്കൾ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.