ദോഹ: ലബനാനിലെ ഇസ്രായേൽ ആക്രമണങ്ങൾക്കു പിന്നാലെ ബൈറൂത്തിലേക്കുള്ള സർവിസുകൾ രണ്ടു ദിവസത്തേക്ക് റദ്ദാക്കി ഖത്തർ എയർവേസ്. ബുധനാഴ്ച വരെയാണ് ബൈറൂത് റഫീഖ് ഹരിരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള സർവിസുകൾ റദ്ദാക്കിയതെന്ന് ഖത്തർ എയർവേസ് പ്രസ്താവനയിൽ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷയാണ് പ്രധാനമെന്നും സ്ഥിതിഗതികൾ പരിശോധിച്ച ശേഷം സർവിസ് പുനരാരംഭിക്കുമെന്നും വ്യക്തമാക്കി. തിങ്കളാഴ്ചയാണ് ഇസ്രായേൽ നേതൃത്വത്തിൽ ലബനാനിൽ വ്യോമാക്രമണം ആരംഭിച്ചത്. ഒരു ദിവസം മാത്രം 35ഓളം കുട്ടികൾ ഉൾപ്പെടെ 492പേർ കൊല്ലപ്പെട്ടിരുന്നു.
ലബനാനിലെ പേജർ, വാക്കി ടോക്കി പൊട്ടിത്തെറികൾക്കു പിന്നാലെ ബൈറൂത്തിൽ നിന്നുള്ള യാത്രക്കാർ ഇത്തരം ഉപകരണങ്ങൾ കരുതുന്നതും ഖത്തർ എയർവേസ് വിലക്കിയിരുന്നു. സംഘർഷത്തെ തുടർന്ന് ലുഫ്താൻസ, എയർ ഫ്രാൻസ്, ഡെൽറ്റ എയർലൈൻസ് തുടങ്ങിയ വിമാന കമ്പനികളും കഴിഞ്ഞദിവസം മുതൽ ബൈറൂത് സർവിസ് റദ്ദാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.