ദോഹ: അമിതവേഗതയിൽ കുതിച്ചുപായുന്ന വാഹനങ്ങൾക്ക് കുരുക്കൊരുക്കാൻ കൂടുതൽ കാമറകൾ സ്ഥാപിച്ചതായി ജനറൽ ഡയറക്ട്രേറ്റ് ഒാഫ് ട്രാഫിക്. രാജ്യത്തെ റോഡപകടങ്ങൾ കുറക്കുന്നതിെൻറ ഭാഗമായാണ് വിവിധ കേന്ദ്രങ്ങളിൽ അമിതവേഗതയിൽ പായുന്ന വാഹനങ്ങൾ തിരിച്ചറിയാനുള്ള കാമറകൾ സ്ഥാപിച്ചതായി ട്രാഫിക് സേഫ്റ്റി വിഭാഗം റഡാർ സെക്ഷൻ ഫസ്റ്റ് ലഫ്റ്റനന്റ് റാഷിദ് ഖാമിസ് അൽ കുബൈസി പറഞ്ഞു.
റോഡ് അപകടങ്ങളിൽ ഏറ്റവും പ്രധാന കാരണം അമിത വേഗതയാണ്. പ്രധാന റോഡുകളിലെയും മറ്റും അമിത വേഗതകാരണമുള്ള അപകട മരണവും, പരിക്കും ഒഴിവാക്കുന്നതിെൻറ ഭാഗമായി വിവിധ കേന്ദ്രങ്ങളിൽ കൂടുതൽ കാമറകൾ സ്ഥാപിച്ചതായും അദ്ദേഹം പറഞ്ഞു. വേഗക്കാരെ പിടികൂടാൻ പൊലീസ് പെട്രോളും സജീവമാക്കി. നിശ്ചിത വേഗപരിധി കടന്ന് കുതിച്ചുപായുന്ന വാഹനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ സ്വീകരിക്കുെമന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.