ദോ​ഹ മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക​ലാ സാ​ഹി​ത്യ പു​ര​സ്കാ​രം ഷാ​മി​ന ഹി​ഷാ​മി​ന് സ​മ്മാ​നി​​ച്ച​പ്പോ​ൾ

ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് വാ​ർ​ഷി​ക​വും ക​ലാ സാ​ഹി​ത്യ പു​ര​സ്‌​കാ​ര​വും നിർവഹിച്ചു

ദോ​ഹ: ദോ​ഹ മ​ല​യാ​ളം ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ക്ല​ബ് ഒ​മ്പ​താം വാ​ർ​ഷി​ക​വും അ​ഞ്ചാ​മ​ത് ക​ലാ സാ​ഹി​ത്യ പു​ര​സ്‌​കാ​ര ദാ​ന​വും നാ​സ്കോ റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. ജൈ​സ​ൽ എ​ള​മ​രം സ്വാ​ഗ​തം പ​റ​ഞ്ഞു. രാ​കേ​ഷ് വി​ജ​യ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​സാ​ർ സി.​പി യോ​ഗം നി​യ​ന്ത്രി​ച്ചു. സ​ജീ​വ് കൃ​ഷ്ണ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ക​ലാ സാ​ഹി​ത്യ മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​ർ​ക്ക് ന​ൽ​കു​ന്ന ക​ലാ സാ​ഹി​ത്യ പു​ര​സ്‌​കാ​രം എ​ഴു​ത്തു​കാ​രി​യും ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ഷി ​ക്യൂ പു​ര​സ്കാ​ര ജേ​താ​വു​മാ​യ ഷാ​മി​ന ഹി​ഷാ​മി​ന് സ​മ്മാ​നി​ച്ചു.

ഷാ​മി​ന ഹി​ഷാ​മി​ന്റെ ‘ഊ​ദ്’ എ​ന്ന നോ​വ​ലി​നെ​ക്കു​റി​ച്ച് ടി.​എം. ഷൈ​ജു ധ​മ​നി അ​വ​ലോ​ക​നം ന​ട​ത്തി. ഷാ​മി​ന ഹി​ഷാം മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ക്ല​ബ്ബി​ന്റെ മാ​ഗ​സി​ൻ ‘അ​ഗ്നി​ച്ചി​റ​കു​ക​ൾ’ മു​ൻ ഡി​സ്ട്രി​ക്ട് ഡ​യ​റ​ക്ട​ർ മ​ൻ​സൂ​ർ മൊ​യ്‌​ദീ​ൻ ഡി.​ടി.​എം, ഹ​മീ​ദ് കെ.​എ​മ്മി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. മാ​ഗ​സി​ൻ എ​ഡി​റ്റ​ർ ടി.​എം. അ​ഹ​മ്മ​ദ് ഗു​ൽ​ഷാ​ദ്‌, ക്ല​ബ് പൊ​തു​ജ​ന സ​മ്പ​ർ​ക്ക ഉ​പാ​ധ്യ​ക്ഷ​ൻ ടി.​എം. മു​ഹ​മ്മ​ദ് അ​ജ്മ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​യേ​ഷ് കു​മാ​ർ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Toastmasters Club Annual and Literary Press

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.