ദോഹ: ലോകകപ്പ് ഫുട്ബാളിനെയും ഫിഫ അറബ് കപ്പിനെയും വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൽ പൊതുഗതാഗത മേഖലയിലെ പ്രധാന സാന്നിധ്യമായ ഖത്തർ റെയിലിന് ഉപഭോക്തൃ സേവന പരിശീലനം ഉറപ്പാക്കി ഖത്തർ ടൂറിസം അധികൃതർ. ഖത്തർ ടൂറിസത്തിൻെറ സർവിസ് എക്സലൻസ് പ്രോഗ്രാമിെൻറ ഭാഗമായി ഖത്തർ റെയിലുമായി കഴിഞ്ഞ ദിവസം ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഇതിെൻറ ഭാഗമായാണ് ഖത്തർ റെയിലിെൻറ ഉപഭോക്തൃ സേവന ജീവനക്കാർക്ക് സേവനരംഗത്ത് ഉന്നത നിലവാരം നിലനിർത്തുന്നതിന് പ്രത്യേക പരിശീലനം നൽകുകയും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്നത്.
ഖത്തറിലെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ഓരോ കേന്ദ്രങ്ങളിലും മികച്ച സേവനം ലഭ്യമാക്കുന്നത് ഉയർത്തിപ്പിടിക്കുന്നതിെൻറ ഭാഗമായി ഖത്തർ റെയിലുമായി സഹകരിക്കുന്നതിൽ ഏറെ സന്തോഷിക്കുന്നുവെന്നും ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും നമ്മൾ മുന്നോട്ടുവെക്കുന്നതിനെ ഹൃദ്യമായി സ്വീകരിക്കുന്നതിലും സർവിസ് എക്സലൻസിന് വലിയ പങ്കുണ്ടെന്നും ഖത്തർ ടൂറിസം ചെയർമാനും ഖത്തർ എയർവേസ് ഗ്രൂപ് സി.ഇ.ഒയുമായ അക്ബർ അൽ ബാകിർ പറഞ്ഞു.
ഖത്തറിെൻറ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കുന്നതിൽ ദോഹ മെേട്രാ വലിയ പങ്കാണ് വഹിക്കുന്നതെന്നും രാജ്യത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ തമ്മിൽ ദോഹ മെേട്രാ ബന്ധിപ്പിക്കുന്നുണ്ടെന്നും ഖത്തർ റെയിൽ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ എൻജി. അബ്ദുല്ല അബ്ദുൽ അസീസ് അൽ സുബൈഇ പറഞ്ഞു. ഖത്തർ ടൂറിസവുമായി കരാർ ഒപ്പുവെക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്നും ഖത്തറിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ച അനുഭവം നൽകാൻ ഖത്തർ റെയിൽ പ്രതിജ്ഞാബദ്ധമാണെന്നും എൻജി. അൽ സുബൈഇ കൂട്ടിച്ചേർത്തു. പങ്കാളിത്തത്തിെൻറ ഭാഗമായി ഖത്തർ ടൂറിസവുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. സർവിസ് എക്സലൻസ് േപ്രാഗ്രാമിെൻറ ഭാഗമായി രാജ്യത്തെ പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി ചേർന്ന് പ്രവർത്തിക്കാൻ ഖത്തർ ടൂറിസം തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.