ദോഹ കോർണിഷിൽ ഇന്ന് ഗതാഗത നിയന്ത്രണം

ദോഹ: ​കോർണിഷ് റോഡിലെയും, റാസ് അബു അബൂദ് റോഡിലെയും ചിലയിടങ്ങളിൽ ചൊവ്വാഴ്ച യാത്രാ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോർണിഷ് റോഡിൽ ഷർഖ് ഇന്റർസെക്ഷൻ സിഗ്നലിൽനിന്നും ഷെറാട്ടണിലേക്കുള്ള പാത അടച്ചിടും. ദോഹ പോർട്ടിലേക്കുള്ള യാത്രക്കാർ റഫ ഇന്റർസെക്ഷൻ (സനാ) വഴി ബദൽ റോഡുകൾ വഴി യാത്ര ചെയ്യാവുന്നതാണ്.

റാസ് അബൂഅബൂദ് റോഡിൽ ജി റിങ്ങിൽ അൽ വക്റയിൽ നിന്നും ഹമദ് വിമാനത്താവളത്തിലേക്കുള്ള ​പാത താൽകാലികമായി അടച്ചിടും. എയർപോർട്ടിലേക്കുള്ള യാത്രക്കാർ സബാഹ് അൽ അഹമ്മദ് കോറിഡോർ റോഡ് ഉപയോഗപ്പെടുത്തണമെന്ന് മന്ത്രാലയം അറിയിച്ചു. 

Tags:    
News Summary - Traffic control on Doha Corniche today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.