റാ​സ് അ​ബു​അ​ബൂ​ദ് എ​ക്സ്പ്ര​സ് പാ​ത​യി​ലെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ മേ​ഖ​ല

റാ​സ് അ​ബു അ​ബൂ​ദ് എ​ക്സ്പ്ര​സ് റോ​ഡി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം

ദോ​ഹ: തി​ര​ക്കേ​റി​യ റാ​സ് അ​ബു അ​ബൂ​ദ് എ​ക്സ്പ്ര​സ് പാ​ത​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച് പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗ​മാ​യ അ​ഷ്ഗാ​ൽ. ​​കോ​ർ​ണി​ഷ് മു​ത​ൽ ജി ​റി​ങ് റോ​ഡി​ലെ എ​യ​ർ കാ​ർ​ഗോ ഇ​ന്റ​ർ​സെ​ക്ഷ​ൻ വ​രെ റോ​ഡി​ന്റെ ഒ​രു വ​ശം ശ​നി​യാ​ഴ്ച രാ​ത്രി 11 വ​രെ താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​ടും. നി​യ​ന്ത്ര​ണം ​വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ നി​ല​വി​ൽ വ​ന്നു. ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ട്രാ​ഫി​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ശം അ​ട​ച്ചി​ടു​ന്ന​ത്. ​യാ​ത്ര​ക്കാ​ർ ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ഷ്ഗാ​ൽ അ​റി​യി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ വേ​ഗം കു​റ​ച്ചു പോ​കാ​നും ശ്ര​ദ്ധി​ക്ക​ണം. 

Tags:    
News Summary - Traffic control on Ras Abu Aboud Expressway

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.