ദോഹ: മനുഷ്യക്കടത്ത് തടയാനുള്ള വിപുലമായ പദ്ധതികൾക്ക് രൂപം നൽകി ഖത്തർ തൊഴിൽ മന്ത്രാലയം. പുതുതായി ചുമതലയേറ്റ തൊഴിൽ മന്ത്രി ഡോ. അലി ബിൻ സഈദ് ബിൻ സമീഖ് അൽ മറിയുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയ സമിതി യോഗത്തിലാണ് മനുഷ്യക്കടത്ത് തടയാനും ഇരകളാക്കപ്പെടുന്നവർക്ക് വിപുലമായ പദ്ധതികൾ നടപ്പാക്കാനും തീരുമാനമായത്.
മനുഷ്യക്കടത്ത് തടയാനായി രൂപവത്കരിച്ച ദേശീയ കമ്മിറ്റിയുടെ നാലാമത് യോഗമാണ് ദോഹയില്‍ ചേര്‍ന്നത്. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് നിലവിലുള്ള സ്ഥിതിഗതികള്‍ യോഗം ചര്‍ച്ച ചെയ്തു.
നിയമം കൂടുതൽ കർക്കശമാക്കിയും ശക്തമായ നിരീക്ഷണങ്ങളിലൂടെയും മനുഷ്യക്കടത്തുകൾ തടയാനും നിർദേശിച്ചു.
അതോടൊപ്പം ഇരകളാക്കപ്പെടുന്നവർക്ക് സംരക്ഷണവും പിന്തുണയും ഉറപ്പാക്കാനുള്ള വിവിധ പദ്ധതികളും യോഗം ചർച്ച ചെയ്തു.
മനുഷ്യക്കടത്ത് കേസുകൾ നിരീക്ഷിക്കാനും തുടരന്വേഷണം ഊർജിതമാക്കാനും ആഭ്യന്തര മന്ത്രാലയം-പബ്ലിക് പ്രോസിക്യൂഷന്, തൊഴില്‍ മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ തമ്മിലുള്ള പ്രവര്‍ത്തന സംവിധാനം ശക്തിപ്പെടുത്തും. ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പശ്ചിമേഷ്യന്‍ മനുഷ്യാവകാശ പരിശീലന കേന്ദ്രവുമായുള്ള സഹകരണവും ഏകോപനവും ശക്തമാക്കും. നഴ്സിങ് ഹോമുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിഡിയോ അവതരണവും നടന്നു.
പബ്ലിക് പ്രോസിക്യൂഷന്, സർക്കാർ കമ്യൂണിക്കേഷൻ ഓഫിസ്, ദേശീയ മനുഷ്യാവകാശ സമിതി എന്നിവക്ക് പുറമെ തൊഴിൽ, ആഭ്യന്തരം, വിദേശകാര്യ, നീതി, പൊതുജനാരോഗ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.