ബിൻ മഹ്മൂദിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്​ ഔട്ട്​ലെറ്റിൽ പ്രവർത്തനമാരംഭിച്ച ട്രസ്​റ്റ് എക്സ്ചേഞ്ച്

ബിൻ മഹ്​മൂദ് ലുലുവിൽ ട്രസ്​റ്റ് എക്സ്ചേഞ്ച് പ്രവർത്തനമാരംഭിച്ചു

ദോഹ: കഴിഞ്ഞ ദിവസം ഉദ്​ഘാടനം ചെയ്​ത ബിൻ മഹ്മൂദിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ്​ ഔട്ട്​ലെറ്റിൽ ട്രസ്​റ്റ് എക്സ്ചേഞ്ച് പ്രവർത്തനമാരംഭിച്ചു. സൂഖ് അൽ ദിറയിൽ പ്രവർത്തിച്ചിരുന്ന ട്രസ്​റ്റ് എക്സ്ചേഞ്ചിന്‍റെ ശാഖയാണ് കൂടുതൽ സൗകര്യങ്ങളോടെ ബിൻ മഹ്മൂദിലേക്ക് മാറ്റിയത്.

മുൻനിര ധനകാര്യ സേവനദാതാക്കളായ ട്രസ്​റ്റ് എക്സ്ചേഞ്ചിന് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലായി എട്ട് ശാഖകളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. പണമടക്കാനും പണം കൈമാറ്റം ചെയ്യാനും പുതിയ ട്രസ്​റ്റ് എക്സ്ചേഞ്ചിലും സൗകര്യമുണ്ട്. കൂടാതെ കമ്പനിയുടെ ഡിജിറ്റൽ പേയ്മെൻറ് സംവിധാനമായ ട്രസ്​റ്റ് മണിയും ഇവിടെയുണ്ട്.

ബിൻ മഹ്മൂദ് പോലെ പ്രധാനപ്പെട്ട ഒരു സ്​ഥലത്ത് ട്രസ്​റ്റ് എക്സേഞ്ച് ശാഖ പ്രവർത്തനമാരംഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ട്രസ്​റ്റ് എക്സ്ചേഞ്ച് എ.വി.പി കെ.എൻ.എസ്.​ ദാസ്​ പറഞ്ഞു.

ട്രസ്​റ്റ് എക്സ്ചേഞ്ചിനെ സംബന്ധിച്ച് ഖത്തർ പ്രധാനപ്പെട്ട വിപണികളിലൊന്നാണ്. രാജ്യത്തിെൻറ സാമ്പത്തിക വളർച്ചയിലേക്ക് സംഭാവന ചെയ്യാൻ വിധം തങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ധനകാര്യ സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഡയറക്ടർ നാരായൻ പ്രധാൻ വ്യക്തമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.