ദോഹ: ആഗോളതലത്തിൽ വ്യോമയാന സംവിധാനങ്ങളെ ബാധിച്ച സാങ്കേതിക പ്രശ്നം തങ്ങളുടെ വിമാന സർവിസുകളെ ഇതുവരെ ബാധിച്ചിട്ടില്ലെന്ന് ഖത്തർ എയർവേസ് അറിയിച്ചു.
അതേസമയം, യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള സർവിസ് വൈകാൻ സാധ്യത നിലനിൽക്കുന്നതായും യാത്രക്കാർ ഖത്തർ എയർവേസിന്റെ വെബ്സൈറ്റ് സന്ദർശിച്ച് വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതർ എക്സിലൂടെ അറിയിച്ചു. കമ്പ്യൂട്ടറുകളിലെ ഓപറേറ്റിങ് സിസ്റ്റമായ മൈക്രോസോഫ്റ്റ് വിൻഡോസിന് സൈബർ സുരക്ഷയൊരുക്കുന്ന ക്രൗഡ്സ്ട്രൈക്ക് സോഫ്റ്റ്വെയറിലെ പിഴവാണ് വിവിധ രാജ്യങ്ങളിലായി 1,400ഓളം വിമാനങ്ങൾ റദ്ദാക്കാൻ ഇടവരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.