യുവേഫ സംഘം റാസ്​ അബൂ അബൂദ്​ സ്​റ്റേഡിയം സന്ദർശിക്കുന്നു

ലോകകപ്പ്​ ഒരുക്കം വിലയിരുത്തി യുവേഫ സംഘം

ദോഹ: ഖത്തർ വേദിയാവുന്ന വിശ്വമേളയിലേക്ക്​ നാളുകൾ അടുക്കവെ, കളിയിടങ്ങളും ഒരുക്കവും വിലയിരുത്താനായി യൂറോപ്യൻ ഫുട്​ബാൾ പ്രതിനിധികളുടെ സന്ദർശനം. യുവേഫയുടെ ഫുട്​ബാൾ ആൻഡ്​​ സോഷ്യൽ റെസ്​പോൺസിബിലിറ്റി വിഭാഗം മേധാവി മൈക്കൽ ഉവ, യുവേഫ വർക്കിങ്​ ഗ്രൂപ് അംഗവും നെതർലൻഡ്​സ്​ ഫുട്​ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഗി​സ്​ ഡിയോങ്​ എന്നിവരുടെ നേതൃത്വത്തി​െലു സംഘമാണ്​ കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിൻെറ വേദികളിലെത്തിയത്​. ഖത്തർ ഫുട്ബാൾ അസോസിയേഷൻെറയും ലോകകപ്പിൻെറ പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി ഇവർ കൂടിക്കാഴ്​ച നടത്തി. യുവേഫയുടെ വർക്കേഴ്സ്​ റൈറ്റ്സ്​ വർക്കിങ്​ ഗ്രൂപ്​ പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. ലോകകപ്പ്​ നിർമാണ പ്രവർത്തനങ്ങളിൽ ഏ​ർപ്പെടുന്ന തൊഴിലാളികളുടെ ക്ഷേമപരിപാടികൾ വിലയിരുത്തുന്നതി​െൻറ ഭാഗമായാണ് വർക്കേഴ്സ്​ റൈറ്റ്സ്​ ഗ്രൂപ്പിൻെറ വരവ്​.

തൊഴിലാളികളുടെ സുരക്ഷക്കും ​േക്ഷമത്തിനുമായി സുപ്രീംകമ്മിറ്റി നടപ്പാക്കിയ പദ്ധതികൾ സംഘം നേരിട്ട്​ കണ്ട്​ വിലയിരുത്തി. തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിപാടികൾ, റിക്രൂട്ട്മെൻറ് ഫീ തിരിച്ച് നൽകൽ, തൊഴിലാളികൾക്കായുള്ള അതിനൂതന ശീതീകരണ വസ്​ത്രങ്ങളും ഹെൽമറ്റുകളും, ന്യൂട്രീഷ്യൻ േപ്രാഗ്രാമുകൾ തുടങ്ങി നിരവധി പദ്ധതികളാണ്​ തൊഴിലാളി ക്ഷേമത്തിൻെറ ഭാഗമായി സുപ്രീംകമ്മിറ്റി നടപ്പാക്കുന്നത്​. ക്യു.എഫ്.എയും സുപ്രീംകമ്മിറ്റിയും ഇതുസംബന്ധിച്ച്​ സംഘത്തിനു​ മുമ്പാകെ വിശദീകരിച്ചു.

ടൂർണമെൻറിനു​ ശേഷം പൊളിച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ലോകകപ്പ്​ ചരിത്രത്തിലെ ആദ്യ സ്​റ്റേഡിയമായ റാസ്​ അബൂഅബൂദ്​ സ്​റ്റേഡിയവും സംഘം സന്ദർശിച്ചു. കണ്ടെയ്​നറുകൾകൊണ്ട്​ നിർമാണം പുരോഗമിക്കുന്ന സ്​റ്റേഡിയം അവസാന ഘട്ട പ്രവൃത്തിയിലാണിപ്പോൾ. ഈ വർഷം നവംബറിൽ കിക്കോഫ്​ കുറിക്കുന്ന ഫിഫ അറബ്​ കപ്പിൻെറ മത്സരവേദി കൂടിയാണ്​ ഇത്​. 40,000 പേർക്ക്​ ഇരിപ്പിട സൗകര്യമുള്ള സ്​റ്റേഡിയം ലോകകപ്പിനു​ ശേഷം, ആഫ്രിക്കയിലും ഏഷ്യയിലുമായി വിവിധ സ്​റ്റേഡിയങ്ങളായി രൂപാന്തരം പ്രാപിക്കുന്ന വിധമാണ്​ ആസൂത്രണം ചെയ്​തത്​.

ക്യു.എഫ്.എ, സുപ്രീംകമ്മിറ്റി എന്നിവരോടൊപ്പം ഐക്യരാഷ്​ട്രസഭയുടെ അന്താരാഷട്ര തൊഴിൽ സംഘടന, ബിൽഡിങ്​ ആൻഡ് വുഡ് വർക്കേഴ്സ്​ ഇൻറർനാഷണൽ ഗ്ലോബൽ േട്രഡ് യൂണിയൻ, ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി എന്നിവരുമായും യുവേഫ കൂടിക്കാഴ്ച നടത്തി.

ഖത്തറിലെത്തിയ യുവേഫ സംഘത്തിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായി സന്തോഷമ​ുണ്ടെന്ന്​ ഫിഫ ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു. ഖത്തർ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരിയും പ​ങ്കെടുത്തു. 

Tags:    
News Summary - UEFA assesses World Cup preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.