ലോകകപ്പ് ഒരുക്കം വിലയിരുത്തി യുവേഫ സംഘം
text_fieldsദോഹ: ഖത്തർ വേദിയാവുന്ന വിശ്വമേളയിലേക്ക് നാളുകൾ അടുക്കവെ, കളിയിടങ്ങളും ഒരുക്കവും വിലയിരുത്താനായി യൂറോപ്യൻ ഫുട്ബാൾ പ്രതിനിധികളുടെ സന്ദർശനം. യുവേഫയുടെ ഫുട്ബാൾ ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി വിഭാഗം മേധാവി മൈക്കൽ ഉവ, യുവേഫ വർക്കിങ് ഗ്രൂപ് അംഗവും നെതർലൻഡ്സ് ഫുട്ബാൾ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമായ ഗിസ് ഡിയോങ് എന്നിവരുടെ നേതൃത്വത്തിെലു സംഘമാണ് കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിൻെറ വേദികളിലെത്തിയത്. ഖത്തർ ഫുട്ബാൾ അസോസിയേഷൻെറയും ലോകകപ്പിൻെറ പ്രദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയുമായി ഇവർ കൂടിക്കാഴ്ച നടത്തി. യുവേഫയുടെ വർക്കേഴ്സ് റൈറ്റ്സ് വർക്കിങ് ഗ്രൂപ് പ്രതിനിധികളും സംഘത്തിലുണ്ടായിരുന്നു. ലോകകപ്പ് നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ ക്ഷേമപരിപാടികൾ വിലയിരുത്തുന്നതിെൻറ ഭാഗമായാണ് വർക്കേഴ്സ് റൈറ്റ്സ് ഗ്രൂപ്പിൻെറ വരവ്.
തൊഴിലാളികളുടെ സുരക്ഷക്കും േക്ഷമത്തിനുമായി സുപ്രീംകമ്മിറ്റി നടപ്പാക്കിയ പദ്ധതികൾ സംഘം നേരിട്ട് കണ്ട് വിലയിരുത്തി. തൊഴിലാളികളുടെ ആരോഗ്യ, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിപാടികൾ, റിക്രൂട്ട്മെൻറ് ഫീ തിരിച്ച് നൽകൽ, തൊഴിലാളികൾക്കായുള്ള അതിനൂതന ശീതീകരണ വസ്ത്രങ്ങളും ഹെൽമറ്റുകളും, ന്യൂട്രീഷ്യൻ േപ്രാഗ്രാമുകൾ തുടങ്ങി നിരവധി പദ്ധതികളാണ് തൊഴിലാളി ക്ഷേമത്തിൻെറ ഭാഗമായി സുപ്രീംകമ്മിറ്റി നടപ്പാക്കുന്നത്. ക്യു.എഫ്.എയും സുപ്രീംകമ്മിറ്റിയും ഇതുസംബന്ധിച്ച് സംഘത്തിനു മുമ്പാകെ വിശദീകരിച്ചു.
ടൂർണമെൻറിനു ശേഷം പൊളിച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ലോകകപ്പ് ചരിത്രത്തിലെ ആദ്യ സ്റ്റേഡിയമായ റാസ് അബൂഅബൂദ് സ്റ്റേഡിയവും സംഘം സന്ദർശിച്ചു. കണ്ടെയ്നറുകൾകൊണ്ട് നിർമാണം പുരോഗമിക്കുന്ന സ്റ്റേഡിയം അവസാന ഘട്ട പ്രവൃത്തിയിലാണിപ്പോൾ. ഈ വർഷം നവംബറിൽ കിക്കോഫ് കുറിക്കുന്ന ഫിഫ അറബ് കപ്പിൻെറ മത്സരവേദി കൂടിയാണ് ഇത്. 40,000 പേർക്ക് ഇരിപ്പിട സൗകര്യമുള്ള സ്റ്റേഡിയം ലോകകപ്പിനു ശേഷം, ആഫ്രിക്കയിലും ഏഷ്യയിലുമായി വിവിധ സ്റ്റേഡിയങ്ങളായി രൂപാന്തരം പ്രാപിക്കുന്ന വിധമാണ് ആസൂത്രണം ചെയ്തത്.
ക്യു.എഫ്.എ, സുപ്രീംകമ്മിറ്റി എന്നിവരോടൊപ്പം ഐക്യരാഷ്ട്രസഭയുടെ അന്താരാഷട്ര തൊഴിൽ സംഘടന, ബിൽഡിങ് ആൻഡ് വുഡ് വർക്കേഴ്സ് ഇൻറർനാഷണൽ ഗ്ലോബൽ േട്രഡ് യൂണിയൻ, ഖത്തർ ദേശീയ മനുഷ്യാവകാശ സമിതി എന്നിവരുമായും യുവേഫ കൂടിക്കാഴ്ച നടത്തി.
ഖത്തറിലെത്തിയ യുവേഫ സംഘത്തിനെ സ്വാഗതം ചെയ്യുന്നതിൽ അതിയായി സന്തോഷമുണ്ടെന്ന് ഫിഫ ലോകകപ്പ് ഖത്തർ 2022 സി.ഇ.ഒ നാസർ അൽ ഖാതിർ പറഞ്ഞു. ഖത്തർ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി ജനറൽ മൻസൂർ അൽ അൻസാരിയും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.