ദോഹ: ആശങ്കയുയർത്തി രാജ്യത്ത് കൊറോണ ൈവറസിൻെറ ബ്രിട്ടൻ വകഭേദം കൂടുന്നു. വൈറസിൻെറ B.1.1.7 (ബ്രിട്ടൻ വകഭേദം) ബാധിക്കുന്ന രോഗികൾ രാജ്യത്ത് കൂടിവരികയാണ്. ഒാരോദിവസം കഴിയുന്തോറും രോഗികൾ കൂടിവരികയാണ്. ആശുപത്രിയിൽ പ്രവേശിപ്പിക്കെപ്പടുന്നവരുടേയും അടിയന്തരവിഭാഗത്തിൽ ആകുന്നവരുടേയും എണ്ണം കൂടിവരുന്നു. കോവിഡ് 19 ദേശീയപദ്ധതിയുടെ മേധാവിയും ഹമദ് മെഡിക്കൽ േകാർപറേഷൻ സാംക്രമികരോഗവിഭാഗം തലവനുമായ ഡോ. അബ് ദുൽലത്തീഫ് അൽഖാൽ ഇന്നലെ രാത്രി നടന്ന പൊതുജനാരോഗ്യമന്ത്രാലയത്തിൻെറ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
ഫെബ്രുവരി ആദ്യത്തിൽ സർക്കാറിെൻറ വിവിധ വിഭാഗങ്ങളുമായി ചേർന്ന് തുടങ്ങിയ പ്രതിരോധ നടപടികൾ രോഗത്തിൻെറ വ്യാപനതോത് കുറച്ചിട്ടുണ്ട്. എന്നിരുന്നാലും ദിവസന്തോറും രോഗികൾ കൂടിവരുന്നു. പലരുടെയും രോഗാവസ്ഥ മോശമാകുന്നു. ആരോഗ്യസ്ഥിതി വഷളാകുന്നു. പുറത്തുനിന്ന് വരുന്നവർക്കായി രാജ്യം കർശനമായി പാലിച്ചുവരുന്ന ക്വാറൻറീൻ വ്യവസ്ഥകൾ വൈറസിെൻറ പുതിയ വകഭേദം വരുന്നതിൽ നിന്ന് തടഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ വൈറസിെൻറ പുതിയ ബ്രിട്ടൻ വകഭേദം മേഖലയിലും ഖത്തറിലും കണ്ടെത്തിയിട്ടുണ്ട്. ഇത് െപട്ടെന്ന് വ്യാപിക്കുകയും ചെയ്യുന്നു. ഈ വകഭേദം കൂടുതൽ വേഗത്തിൽ പടരുന്നതും കൂടുതൽ ശക്തിയുള്ളതുമാണ്. രോഗത്തിൻെറ തീവ്രത വർധിപ്പിക്കുന്ന ൈവറസ് വകഭേദമാണിത്.
ഫൈസർ വാക്സിനും മൊഡേണ വാക്സിനും രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്നത് രോഗത്തിനെതിരായ പോരാട്ടത്തിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ട് എന്നതാണ് സന്തോഷകരമായ കാര്യം. നിലവിൽ 380,000 ഡോസ് വാക്സിൻ നൽകിക്കഴിഞ്ഞു. ഒരു ദിവസം 15000ത്തിലധികം പേർക്ക് വാക്സിൻ നൽകുന്നുമുണ്ട്. സ്കൂളുകളുടെ നിലവിലെ അവസ്ഥ മന്ത്രാലയം സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്. എല്ലാ സ്കൂളുകളും പ്രതിരോധ നടപടികൾ പാലിക്കുന്നുണ്ട്. 45ശതമാനം സ്കൂൾ അധ്യാപകരും ജീവനക്കാരും വാക്സിൻ കുത്തിവെപ്പെടുത്തു കഴിഞ്ഞിട്ടുണ്ട്. 2021ൻെറ ഭൂരിഭാഗവും നമ്മൾ കോവിഡ് പ്രതിസന്ധിയിൽ തന്നെയാകും. ജനസംഖ്യയുടെ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചുകഴിയുന്നതുവരെ ഈ സ്ഥിതി തുടരും. ഇതിനാൽ എല്ലാവരും പ്രതിരോധനടപടികൾ കൃത്യമായി പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.