യു.എൻ സമ്മേളനം: അമീർ ന്യൂയോർക്കിൽ

ദോഹ: ഐക്യരാഷ്​ട്ര സഭ പൊതു അസംബ്ലിയിൽ പ​ങ്കെടുക്കാൻ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനി ന്യൂയോർക്കിലെത്തി. അമേരിക്കൻ സമയം വെള്ളിയാഴ്​ച രാവിലെ അമീർ എത്തിയതായി ഖത്തർ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു. ഇൗ മാസം 21 മുതൽ നടക്കുന്ന ഐക്യരാഷ്​ട്ര സഭ 76ാമത്​ പൊതു അസംബ്ലിയിൽ ഖത്തർ അമീർ ശൈഖ്​ തമിം ബിൻ ഹമദ്​ ആൽഥാനിയാണ്​ ഖത്തർ സംഘത്തെ നയിക്കുന്നത്​. സമ്മേളനത്തിൻെറ ഉദ്​ഘാടന സെഷനിൽ അമീർ സംസാരിക്കും.

യാത്രാമധ്യേ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരൻ, യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്​ടാവ് ശൈഖ് ത്വഹ്‌നൂന്‍ ബിന്‍ സായിദ് അല്‍നഹ്‌യാൻ എന്നിവരുമായി കൂടിക്കാഴ്​ച നടത്തി. മൂവരും ഒരുമിച്ചുള്ള ഫോട്ടോ സൗദി കിരീടാവകാശിയുടെ ഓഫിസ് ഡയറക്ടര്‍ ബദ്ര്‍ അല്‍അസാകിര്‍ പുറത്തുവിട്ടു. ഔദ്യോഗിക പരിവേഷങ്ങളും അകമ്പടികളുമില്ലാതെ ചെങ്കടലില്‍ മൂവരും ഒരുമിച്ച് ഒഴിവുസമയം ചെലവഴിക്കുന്ന ഫോട്ടോയാണ് പുറത്തുവന്നത്. വേനല്‍ക്കാല വസ്ത്രമായ ഷോര്‍ട്‌സും ടീഷര്‍ട്ടും ഷര്‍ട്ടും ധരിച്ച് പുഞ്ചിരിക്കുന്ന നിലയിലാണ് മൂവരും ഫോട്ടോക്ക് പോസ് ചെയ്തത്. ഗൾഫ്​ ഉപരോധം അവസാനിപ്പിച്ച അൽ ഉല ഉച്ചകോടിക്കുശേഷം ആദ്യമായാണ്​ ഖത്തർ അമീർ സൗദിയിലെത്തുന്നത്​.

Tags:    
News Summary - UN Conference: Amir in New York

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.