ദോഹ: മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ അയൽരാജ്യത്തിനെതിരെ െഎക്യരാഷ്ട്ര സഭയുടെ ഉയര്‍ന്ന കോടതിയില്‍ നല്കിയ കേസില്‍ കാര്യങ്ങൾ ഖത്തറിന് അനുകൂലം. ഉപരോധത്തെ തുടർന്നുള്ള നിയമവിരുദ്ധ, അനധികൃത നടപടികള്‍ക്കെതിരെ തെളിവുകള്‍ സഹിതമാണ് ഖത്തര്‍ വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. ഹേഗിലെ രാജ്യാന്തരക്കോടതിയിലാണ് വിചാരണ. ശക്തമായ ചോദ്യങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്ന് അയൽരാജ്യത്തോട് ഉന്നയിക്കപ്പെട്ടതായി പ്രാദേശിക അറബിപത്രം റിപ്പോര്‍ട്ട് ചെയ്തു.
ജൂണ്‍ 27 മുതല്‍ 29 വരെയായിരുന്നു രാജ്യാന്തര കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നടന്നത്. വെള്ളിയാഴ്ച നടന്ന സിറ്റിങില്‍ കേസിനാസ്പദമായി ഇരുപക്ഷവും നല്കിയ രേഖകള്‍ കോടതി ഫയലില്‍ സ്വീകരിച്ചു. കാര്യങ്ങള്‍ കോടതി വിശദമായി പരിശോധിച്ച ശേഷം ആഗസ്റ്റ്് അവസാനത്തില്‍ അന്തിമ വിധി പുറപ്പെടുവിക്കും. വിധിപുറപ്പെടുവിച്ചശേഷം ഇരു കൂട്ടര്‍ക്കും അപ്പീല്‍ അനുവദിക്കില്ലെന്ന് കോടതി വക്താവ് സ്റ്റീഫന്‍ റാക്കനോവ പ്രതികരിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. അയൽരാജ്യത്ത് താമസിക്കുന്ന ഖത്തരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഭയത്തിേൻറതായ അവസ്ഥയാണെന്നും ഇതവസാനിപ്പിക്കാന്‍ നടപടികളെടുക്കണമെന്നും ഖത്തര്‍ രാജ്യാന്തരകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഡോ. മുഹമ്മദ് അബ്ദുല്‍അസീസ് അല്‍ഖുലൈഫിയാണ് കോടതിയില്‍ ഖത്തറിെൻറ വാദമുഖങ്ങള്‍ ഉയര്‍ത്തിയത്. ഇക്കാര്യം പ്രമുഖ ബ്രിട്ടീഷ് അഡ്വക്കറ്റ് പീറ്റര്‍ ഗോള്‍ഡ്സ്മിത്തും ഖത്തറിനായി കോടതിയില്‍ വ്യക്തമാക്കി. പുറത്താക്കല്‍ ഉത്തരവിെൻറ നിഴലിലാണ് നിരവധിപേര്‍ അയൽരാജ്യത്ത് ഇപ്പോഴുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖത്തരികളെ സഹായിക്കാനാണെന്ന പേരില്‍ അവിടെ സ്ഥാപിച്ച ഹെൽപ്ൈലനുകള് പോലീസുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ഈ ഹോട്ട്ലൈനുകളില്‍ രജിസ്റ്റര്‍ ചെയ്ത് തങ്ങളുടെ കുടുംബങ്ങളുമായി ബന്ധപ്പെടാന്‍ ഖത്തരികൾ ഭയക്കുന്ന സാഹചര്യമുണ്ട്. അയൽരാജ്യത്തേക്കുള്ള യാത്രകള്‍ക്ക് ഖത്തരികൾ നേരിടുന്ന പ്രതിബന്ധങ്ങള്‍, തടസങ്ങള്‍, ഖത്തരി വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി എന്നിവയും തെളിവുകള്‍ സഹിതം അദ്ദേഹം സമര്‍ഥിച്ചു.
കോടതി നിയമം 72 അനുസരിച്ച് ഖത്തറിെൻറയും യുഎഇയുടെയും വാദമുഖങ്ങള്‍ വിശദമായി കേട്ടു. അതിനുശേഷം കോടതി അയൽരാജ്യത്തോട് ഉയര്‍ത്തിയ ചോദ്യങ്ങള്‍ ഖത്തറിന് പ്രതീക്ഷ നല്‍കുന്നതാണ്.2017 ജൂണ്‍ 5 ന് ഉപരോധം പ്രഖ്യാപിക്കാനുണ്ടായ കാരണങ്ങള്‍ എന്തൊക്കെ, ഇതിന് പിന്നില്‍ വല്ല ഗൂഡാലോചനയുമുണ്ടോ, അന്നത്തെ അവസ്ഥകള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടോ, ജൂണ്‍ അഞ്ചിന് നടത്തിയ ഉപരോധ പ്രഖ്യാപനം ഇപ്പോഴും പ്രാബല്യത്തിലുണ്ടോ, ഖത്തരികള്‍ക്ക് അയൽരാജ്യത്ത് താമസിക്കാം എന്ന ഉത്തരവ് പിന്നീട് അവർ പുറപ്പെടുവിച്ചിട്ടുണ്ടോ എന്നതുള്‍പ്പടെയുള്ള ചോദ്യങ്ങളാണ് യുഎഇയോട് ഉയര്‍ത്തിയത്.
ഇവക്ക് കൃത്യമായ മറുപടി എഴുതി തയ്യറാക്കി ജൂലൈ 23ന് വൈകുന്നേരം ആറിനു മുമ്പായി കോടതിയില്‍ സമര്‍പ്പിച്ചിരിക്കണം എന്നും കോടതി ശക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജൂലൈ 23ന് ശേഷം കോടതി വിധിപ്രസ്താവന ദിവസം പ്രഖ്യാപിക്കും. സ്വദേശികളുടെയും വിദേശികളുടെയും കടുത്ത മനുഷ്യാവകാശലംഘനങ്ങള്‍ക്ക് ഉപരോധം ഇടയാക്കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഖത്തര്‍ രാജ്യാന്തര നീതിന്യായകോടതിയെ സമീപിച്ചത്. ഉപരോധരാജ്യങ്ങളുടെ നിയമലംഘനങ്ങള്ക്കെതിരായി തങ്ങളുടെ ഏക പ്രതീക്ഷ രാജ്യാന്തരകോടതിയാണെന്നും ഖത്തര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.