പു​ൽ​മേ​ട്ടി​ൽ നി​ർ​മാ​ണ​മാ​ലി​ന്യം: മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു

ദോ​ഹ: പു​ൽ​മേ​ട്ടി​ൽ അ​ന​ധി​കൃ​ത നി​ർ​മാ​ണ മാ​ലി​ന്യം ത​ള്ളി​യ​തി​നെ​തി​രെ പ​രി​സ്ഥി​തി കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ചു. മാ​ലി​ന്യം ത​ള്ളു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രാ​ൾ പോ​സ്റ്റ് ചെ​യ്ത ട്വീ​റ്റി​നെ​​ത്തു​ട​ർ​ന്നാ​ണ് മ​ന്ത്രാ​ല​യം ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. നി​യ​മം ലം​ഘി​ച്ച ക​മ്പ​നി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. പു​ൽ​മേ​ട് ന​ശി​പ്പി​ച്ച​തി​ന് അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രാ​ല​യം കൂ​ട്ടി​ച്ചേ​ർ​ത്തു.

പു​ൽ​മേ​ട് സ്വാ​ഭാ​വി​ക നി​ല​യി​ലേ​ക്ക് പു​നഃ​സ്ഥാ​പി​ച്ച​താ​യും മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചു. ഉ​ദ്യാ​ന​ങ്ങ​ളും പ്ര​കൃ​തി​ദ​ത്ത റി​സ​ർ​വു​ക​ളും സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പ​രി​സ്ഥി​തി, കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. രാ​പ്പ​ക​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ട്രോ​ളി​ങ്ങി​ലൂ​ടെ ലം​ഘ​നം ക​ണ്ടെ​ത്തി നി​യ​മം അ​നു​ശാ​സി​ക്കു​ന്ന പി​ഴ​ക​ൾ ഈ​ടാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Unauthorized construction waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.