ദോഹ: ഏപ്രിൽ 15ന് കിക്കോഫ് കുറിക്കുന്ന അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ടീമുകൾ ദോഹയിലെത്തിത്തുടങ്ങി. 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്ന ആസ്ട്രേലിയ, ജപ്പാൻ, ഇറാഖ്, ജോർഡൻ, തജികിസ്താൻ, മലേഷ്യ ടീമുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലെത്തിയത്. ഹമദ് വിമാനത്താവളത്തിൽ സംഘാടകർ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയാണ് ടീം അംഗങ്ങൾ താമസ കേന്ദ്രങ്ങളിലെത്തിയത്. പരിശീലനവും കഴിഞ്ഞ ഏപ്രിൽ 15 മുതൽ മത്സരങ്ങൾ സജീവമാകും. ഖലീഫ സ്റ്റേഡിയം ഉൾപ്പെടെ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. ഏപ്രിൽ മൂന്നിനാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.