ദോഹ: ആശയവൈവിധ്യത്തിന്റെയും ആദര്‍ശ വൈജാത്യങ്ങളുടെയും ലോകത്ത്, യോജിപ്പിന്റെ മാതൃക തീര്‍ത്ത് യൂനിറ്റി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ എം.ഇ.എസ് കെ.ജി ഹാളിൽ സംഘടിപ്പിക്കപ്പെട്ട സമൂഹ ഇഫ്താര്‍ ശ്രദ്ധേയമായി. യൂനിറ്റി ചെയര്മാന് കെ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു. യൂനിറ്റി ചീഫ് കോഓഡിനേറ്റര്‍ എ.പി. ഖലീല്‍ സ്വാഗതം പറഞ്ഞു. ഹമദ് അബ്ദുറഹിമാന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തില്‍ വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത്
യാസിർ.ഇ, അഡ്വ. ഇസ്സുദ്ദീൻ, ഡോ. ബഷീർ പുത്തുപാടം, ജാബിർ ബേപ്പൂർ, പി.പി. സുബൈർ, സക്കരിയ മണിയൂർ, ഒ.എ. കരീം, എം. ഹാഷിർ, എം.പി. സലാഹുദ്ദീൻ സലാഹി, കെ.എൻ. സുലൈമാൻ മദനി. മുഹമ്മദ് അസ്ലം തുടങ്ങിയവർ ആശംസകൾ നേർന്നു. യൂനിറ്റി സ്ഥാപക ചെയർമാൻ പി.എ. അബൂബക്കർ, വൈസ്ചെയർമാൻ എം.പി. ഷാഫി ഹാജി, എക്സിക്യൂട്ടിവ് അംഗം ഫൈസല്‍ ഹുദവി തുടങ്ങിയവർ സംബന്ധിച്ചു.
സിജി ജനറൽ സെക്രട്ടറി നിസാം എ.പി മുഖ്യപ്രഭാഷണം നടത്തി. സംഘടനകളിലും പ്രവർത്തനങ്ങളിലും കാലോചിതമായ മാറ്റങ്ങൾ വരുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. യൂനിറ്റി കോഓഡിനേറ്റർ വി.സി. മഷ്ഹൂദ് നിയന്ത്രിച്ച പരിപാടിയിൽ യൂനിറ്റി ട്രഷറർ കെ. മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.